ബെംഗളൂരു: രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ മൂന്നുവരെ വിവിധ സംസ്ഥാനങ്ങളിലേക്കായി ഫുഡ്കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) വിതരണം ചെയ്തത് 13.36 ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) ഭക്ഷ്യധാന്യങ്ങള്‍..
ഒരു സംസ്ഥാനത്തും ഭക്ഷ്യധാന്യ വിതരണത്തില്‍ തടസ്സമുണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തിയായിരുന്നു എഫ്സിഐയുടെ പ്രവര്‍ത്തനം. ദേശീയ ഭക്ഷ്യസുരക്ഷ പ്രകാരം ഒരു വ്യക്തിക്ക് ഒരു മാസം ലഭിക്കുന്ന അഞ്ച് കിലോ ഭക്ഷ്യധാന്യം മാത്രമല്ല അയച്ചത്.
സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം കൂടുതല്‍ ധാന്യങ്ങളും ഇതോടൊപ്പം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്കു കീഴില്‍ 81.35 കോടി ആളുകള്‍ക്ക് അടുത്ത മൂന്നു മാസത്തേത്ത് ഒരാള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിനുള്ള ധാന്യങ്ങളും എഫ്സിഐയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു.
02.04.20 ലെ കണക്കു പ്രകാരം എസിഐയില് 52.64 ദശലക്ഷം മെട്രിക്ക് ടണ്‍ (30.64ദശലക്ഷം മെട്രിക് ടണ്‍ അരി, 24.6 ദശലക്ഷം മെട്രിക് ടണ്‍ ഗോതമ്പ്) സ്റ്റോക്കുണ്ട്.
കേരളത്തിന് കേന്ദ്രവിഹിതമായി 0.56 ലക്ഷം മെട്രിക് ടണ്‍ അരിയും 0.14 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും ലഭിച്ചു. സംസ്ഥാനത്തിന്റെ പ്രത്യേക ആവശ്യപ്രകാരം 1380 മെട്രിക് ടണ്‍ അരികൂടി കേന്ദ്രം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: