ന്യൂദല്‍ഹി : നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ബസിലേയും ട്രെയിനുകളിലേയും സഹയാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്തതായി വെളിപ്പെടുത്തല്‍. ദല്‍ഹി, ബറേലി, ഷഹജാന്‍പൂര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര ചെയ്തിട്ടുള്ളത്. ഇവരില്‍ ബിസിനസ്സുകാരും അഭിഭാഷകരും ഒക്കെയുണ്ടാകും. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ വൈറസ് ബാധ ഇവരിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നും ദല്‍ഹി പോലീസ് അറിയിച്ചു.
സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്‍ വലിയതോതില്‍ പേടകള്‍ വാങ്ങിയിരുന്നുവെന്ന് ആഗ്രയിലെ കച്ചവടക്കാര്‍ ദല്‍ഹി പോലീസിനെ അറിയിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച ബസുകളിലെ കണ്ടക്ടര്‍മാരോടും സ്ഥിരം യാത്രക്കാരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തബ്ലീഗുകാര്‍ പേട വിതരണം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയത്. അതേസമയം രാജ്യത്ത് കോവിഡ് പുതിയതായി സ്ഥിരീകരിക്കുന്ന കേസുകളില്‍ കൂടുതലും തബ്‌ലീഗുമായി ബന്ധപ്പെട്ടവയാണ്.
അതുകൊണ്ടുതന്നെ പുതിയ റിപ്പോര്‍ട്ട് അധികൃതരെ ഏറെ ആശങ്കയില്‍ ആഴ്‌ത്തുന്നുണ്ട്. കൂടാതെ ഇവര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും ഒക്കെ വീടുകളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടാകാമെന്നും രോഗവ്യാപനം വലിയതോതില്‍ ഉണ്ടായേക്കാമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: