Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊറോണാ രോഗികളില്‍ പ്ളാസ്മ ചികില്‍സ; ആയിരങ്ങള്‍ക്ക് പ്രതീക്ഷയേകി ശ്രീചിത്ര

ദക്ഷിണ കൊറിയയില്‍ പ്രായമുള്ള രണ്ടു രോഗികളില്‍ പരീക്ഷിച്ച് വിജയം നേടിയ ചികില്‍സയാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 12:56 pm IST
in Health

കോട്ടയം: കൊറോണയുടെ പിടിയിലകപ്പെട്ട് മരണത്തെ മുഖാമുഖം കാണുന്ന ആയിരങ്ങള്‍ക്ക് പ്രതീക്ഷയേകി കേരളത്തില്‍  പരീക്ഷണത്തിന് ഒരുക്കം. തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കന്‍ സെന്ററിന്റെ നേതൃത്വത്തില്‍ കൊറോണാ രോഗികളില്‍ പ്‌ളാസ്മ ചികില്‍സ പരീക്ഷിക്കാന്‍ ഐസിഎംആര്‍( ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്) അനുമതി നല്‍കിക്കഴിഞ്ഞു.  

ശ്രീചിത്രയിലെ , ദേബാശീഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പരീക്ഷണം നടത്തുക.  

ദക്ഷിണ കൊറിയയില്‍ പ്രായമുള്ള രണ്ടു രോഗികളില്‍ പരീക്ഷിച്ച്  വിജയം നേടിയ ചികില്‍സയാണ് ഇത്.

പരീക്ഷണത്തിന് അനുമതി നല്‍കിയതായി ഐസിഎംആര്‍ ചീഫ് എപിഡെമിയോളജിസ്റ്റ് ആര്‍ ആര്‍ ഗംഗാഖേദ്ക്കര്‍ പറഞ്ഞു. ക്‌ളിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ്‌സ്  കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, എത്തിക്‌സ് കമ്മിറ്റി ആന്‍ഡ് ക്‌ളിനിക്കല്‍ ട്രയല്‍ രജിസ്ട്രി എന്നിവയുടെ അനുമതി കൂടി മതി.

കോണ്‍വാലസന്റ് പ്‌ളാസ്മ തെറാപ്പി

ഈ ചികില്‍സാ രീതി പരീക്ഷണാര്‍ഥം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം. കോവിഡ് 19 ബാധിച്ച് ഭേദമായവരുടെ  രക്തത്തിലെ  പ്‌ളാസ്മ വേര്‍തിരിച്ചെടുത്ത് കടുത്ത രോഗമുള്ളവര്‍ക്ക് നല്‍കു( ട്രാന്‍സ്ഫ്യൂഷന്‍)കയാണ് ചികില്‍സയെന്ന് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ ജന്മഭൂമിയോടു പറഞ്ഞു.

കോവിഡ്19ന് കാരണമാകുന്നത്  സാഴ്‌സ് കോവ് 2 വൈറസാണ്. രോഗം ബാധിച്ചവരുടെ രക്തത്തില്‍, ഈ വൈറസിനെ(ആന്റിജന്‍) ചെറുക്കാന്‍ ആന്റിബോഡി രൂപപ്പെടും. രോഗം ഭേദമായവരില്‍ നിന്ന് ഈ ആന്റിബോഡിയുള്ള പ്‌ളാസ്മ (രക്തത്തിലെ മഞ്ഞ നിറമുള്ള ദ്രവഘടകമാണ് പ്‌ളാസ്മ.മൊത്തം രക്തത്തിന്റെ 55 ശതമാനം ഈ ദ്രാവകമാണ്.) വേര്‍തിരിച്ച് എടുത്ത് രോഗം മൂര്‍ച്ഛിച്ചിരിക്കുന്നവര്‍ക്ക് നല്‍കും.

അതോടെ അവരുടെ ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിക്കും. വൈറസിനോട് ഏറ്റുമുട്ടാന്‍ കൂടുതല്‍ കരുത്ത് ലഭിക്കും.  

കോണ്‍വാലസന്റ്( അസുഖം ഭേദമായി വരുന്ന രോഗി) പ്‌ളാസ്മ തെറാപ്പിയുടെ ക്‌ളിനിക്കല്‍ പരിശോധനയാണ് നടത്തുക.  രോഗികളില്‍ പരീക്ഷിച്ച് വിജയിച്ചാല്‍ ലക്ഷങ്ങള്‍ക്ക് ആശ്വാസമാകും, പ്രത്യേകിച്ച് കൊറോണക്ക് മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍.   രോഗം മൂര്‍ച്ഛിച്ചവരില്‍ ഈ ചികില്‍സക്ക് അമേരിക്കയിലും അനുമതി നല്‍കിയിരുന്നു. ചൈനയില്‍ രോഗം ഭേദമായവരുടെ’- പ്‌ളാസ്മയില്‍ നിന്ന് ഉണ്ടാക്കിയ ചികില്‍സാ ഉല്പ്പന്നങ്ങള്‍ രോഗികള്‍ക്ക് നല്‍കിയിരുന്നു. മരുന്ന് കണ്ടെത്തും വരെ ഈ ചികില്‍സാ രീതി പിന്തുടര്‍ന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പ്‌ളാസ്മ ഫെറസിസ്

രോഗം ഭേദമായി രണ്ടാഴ്ച ക്വാറന്‍ൈറനും കഴിഞ്ഞവരില്‍ നിന്നാണ് പ്‌ളാസ്മ് ശേഖരിക്കുകയെന്ന് ഡോ. ആശാ കിഷോര്‍  പറഞ്ഞു.

രക്തം എടുക്കുന്നതുപോലെ,  പളാസ്മ ഫെറസിസ് എന്ന നടപടി വഴി ലളിതമായി  പളാസ്മ ശേഖരിക്കാം. പ്‌ളാസ്മ നല്‍കുന്നയാളില്‍ നിന്ന് ട്യൂബ് വഴി  രക്തം കടത്തിവിടും. രക്തത്തില്‍ നിന്ന് യന്ത്രം പ്‌ളാസ്മ മാത്രം ശേഖരിക്കും, കോശങ്ങളും ചുവപ്പ് രക്താണുക്കളും മറ്റ് ഘടകങ്ങളും എല്ലാം ഒരു കുഴപ്പവുമില്ലാതെ,  കുഴലിലൂടെ തന്നെ പ്‌ളാസ്മ നല്‍കുന്നയാളിലേക്ക്, മടങ്ങിയെത്തും. ഇങ്ങനെ നല്ല ആരോഗ്യമുള്ളയാളില്‍ നിന്ന് ഒരു ലിറ്റര്‍ പ്‌ളാസ്മ വരെ ശേഖരിക്കാം. ഇത് നാല് രോഗികള്‍ക്ക് നല്‍കാം. പ്‌ളാസ്മ ശീതീകരിച്ച് സൂക്ഷിക്കാം. ആവശ്യമുള്ള സമയത്ത്, സ്ഥലത്ത് എത്തിച്ച് രോഗികള്‍ക്ക് നല്‍കാം.  

പ്‌ളാസ്മ വേണ്ട രോഗികള്‍ക്ക്, ചികില്‍സ രോഗികളിലുണ്ടാക്കിയ ഫലം എന്നിവ അടക്കമുള്ള ഡേറ്റ സംയോജിപ്പിക്കുന്നത് നോഡല്‍ ഓഫീസര്‍ കൂടിയായ കോഴിക്കോട്ടെ ഡോ. അനൂപ് കുമാറാണ്.

അനില്‍.ജി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.