ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തില്‍ രാജ്യം ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ വ്യാജപ്രചാരണവുമായി സാമൂഹ്യവിരുദ്ധരും രംഗത്ത്. അതില്‍ ഒടുവിലേത്തേത് ആണ് ഈ 12ാം തീയതി ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ജനങ്ങള്‍ വീടുകളുടെ ബാല്‍ക്കണിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെ കൈയടിച്ച് പ്രോത്സാഹിപ്പിക്കണമെന്ന് കാട്ടിയുള്ള വ്യാജപോസ്റ്റര്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പ്രചരിച്ചതോടെ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസാര്‍ഭാരതിയും ട്വീറ്റ് ചെയ്തു. ഈ വിഷയം തന്റെ ശ്രദ്ധയില്പ്പെട്ടേന്നും ഇതു മന:പൂര്‍വം തന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നിങ്ങള്‍ക്ക് എന്നോടുള്ള സ്നേഹം പ്രകടിപ്പിക്കണമെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു പാവങ്ങളേയും അവരുടെ കുടുംബത്തേയും സംരക്ഷിക്കുയാണ് വേണ്ടത്. കൊറോണ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ നിങ്ങള്‍ ചെയ്യേണ്ടത് അതുമാത്രമാണെന്നും മോദി വ്യക്തമാക്കി.
പോസ്റ്റര്‍ തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പ്രസാര്‍ഭാരതിയും ട്വീറ്റ് ചെയ്തു. ഇപ്പോള്‍ ഇത്തരമൊരു പോസ്റ്റര്‍ പ്രചരിപ്പിച്ചത് ദൂരൂഹമാണ്. ഇതിനു പിന്നിലുള്ളവരുടെ ലക്ഷ്യം സംശയാസ്പദമാണമെന്നും ജനങ്ങള്‍ ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും പ്രസാര്‍ഭാരതി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: