ന്യൂദല്‍ഹി: ക്രിക്കറ്റ് ഇല്ലാതിരുന്ന ആ സമയം ഒരു പീഡനമായിരുന്നു. ആര്‍ക്കും അങ്ങനെ സംഭവിക്കരുതെന്നും ഇന്ത്യന്‍ യുവ ഓപ്പണര്‍ പൃഥ്വി ഷാ പറഞ്ഞു. ഉത്തേജക മരുന്ന് വിവാദത്തില്‍ കുടുങ്ങി എട്ട് മാസത്തേ വിലക്ക് ഏര്‍പ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു പൃഥ്വി ഷാ. ഈ വിലക്കില്‍ നിന്ന ഏറെ പഠിച്ചു. ഈ പിഴവ് ഇനി ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഷാ വ്യക്തമാക്കി.
ഇരുപതുകാരനായ പൃഥ്വി ഷായെ കഴിഞ്ഞ വര്‍ഷം ജൂലൈ മുപ്പതിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് എട്ട് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. മനപ്പൂര്‍വമല്ലാതെ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിലാണ് ഷായെ വിലക്കിയത്.
സാധാരണ മരുന്നായ പാരസെറ്റമോള്‍ പോലും വളരെ ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കാവൂ. യുവ താരങ്ങള്‍ ഈ കാര്യത്തില്‍ ബോധവാന്മാരായിരിക്കണം. ഡോക്ടറുടെയോ ബിസിസിഐ ഡോക്ടറുടെയേ അംഗീകാരം കിട്ടിയാലേ മരുന്നുകള്‍ ഉപയോഗിക്കാവൂ, ഷാ പറഞ്ഞു. വിലക്കിനുശേഷം മത്സരരംഗത്തേക്ക് തിരിച്ചുവന്ന പൃഥ്വി ഷാ മികവ് കാട്ടിവരികയാണ്. സയ്യദ് മുഷ്താഖ് അലി ട്രോഫി ടി ട്വന്റി ചാമ്പ്യന്‍ഷിപ്പില്‍ മുംബൈക്കായി അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 240 റണ്‍സ് നേടി.
പന്നീട് രഞ്ജി ട്രോഫിയില്‍ 174 പന്തില്‍ ഇരട്ട സെഞ്ചുറിതികച്ചു. ഈ പ്രകടനം ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ സ്ഥാനം നേടിക്കൊടുത്തു. പരിശീലന മത്സരത്തില്‍ ഇന്ത്യ എ യ്‌ക്കായി നൂറ് പന്തില്‍ 150 റണ്‍സ് നേടിയതോടെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ദേശീയ ടീമില്‍ സ്ഥാനം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: