മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വിശാലമായ മേഖലയാണ് ധാരാവി. ചേരികളും കോളനികളും നിറഞ്ഞ പ്രദേശം. ഇവിടെ കൊറോണ പടര്‍ന്നത് മഹാരാഷ്ട്രക്കു മാത്രമല്ല രാജ്യത്തിനു തന്നെ വലിയ വെല്ലുവിളിയാണ്. ഇവിടെ പത്തോളം പേര്‍ക്ക് രോഗമുണ്ട്, ഒരാള്‍ മരണമടയുകയും ചെയ്തു.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത അനവധി പേരാണ് ധാരാവിയിലുള്ളത്. ഇതില്‍ ഒരാളാണ് രോഗം മൂര്‍ച്ഛിച്ച് മരണമടഞ്ഞത്. സമ്മേളനത്തില്‍ പങ്കെടുത്ത, ഇനിയും തിരിച്ചറിയാത്ത നിരവധി പേര് ഇവിടെയുണ്ടെന്നാണ് സൂചന. കൊറോണ ബാധിച്ച് മരിച്ചയാളുടെ വസതിയില്‍ ഇയാള്‍ക്ക് ഒപ്പം താമസിച്ച പത്തു പേരാണ് കേരളത്തിലേക്ക് കടന്നിട്ടുള്ളത്. ഇക്കാര്യം മഹാരാഷ്ട്ര പോലീസ് കേരളത്തിനെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് രോഗം പകര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. 240 ഹെക്ടറുള്ള ധാരാവിയിലെ ജനസംഖ്യ എട്ടര ലക്ഷമാണ്. ഒരു ചതുരത്ര കിലോമീറ്ററില്‍ മാത്രം 66,000 പേരാണ് താമസിക്കുന്നത്. ലോക്ഡൗണിലും ജനനിബിഡമാണ് ഇവിടുത്തെ ഇടുങ്ങിയ വഴികളും തെരുവുകളും. സാമൂഹ്യ അകലം പാലിക്കല്‍ കഴിയാത്ത അസാധ്യമായ മേഖലയാണിവിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: