തൃശ്ശൂര്‍: അന്തരിച്ച കെപിഎംഎസ് മുന്‍ സംസ്ഥാന പ്രസിഡന്റും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയുമായ ടി.വി. ബാബുവിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആങ്യന്തര മന്ത്രി അമിത് ഷായും.
‘കേരളത്തില്‍ താഴേക്കിടയിലുള്ളവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ടി. വി ബാബു കാഴ്ച വച്ചത്. പാവപ്പെട്ടവരെ സവിക്കുന്നതിലും അവരെ സാമൂഹ്യമായി ശാക്തീകരിക്കുന്നതിലും ബാബുവിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ഈ ദുഃഖവേളയില്‍ അദ്ദേഹത്തിന്റെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് എന്റെ ചിന്തകള്‍’. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
‘കേരളത്തില്‍ എന്‍ ഡി എ ഘടകകക്ഷിയായ ബി ഡി ജെ എസിന്റെയും പുലയമഹാസഭയുടെയും നേതാവാവ് ടി. വി ബാബുവിന്റെ നിര്യാണം എന്നെ വേദനിപ്പിക്കുന്നു. അധഃസ്ഥിതരുടെ ഉന്നമനത്തിനായി നടത്തിയ അനേകം പ്രഷോഭങ്ങളിലൂടെ അദ്ദേഹം സ്മരണീയനാണ്. ‘ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്റെറില്‍ കുറിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം ചിറക്കല്‍ കോട്ട ശ്മശാനത്തില്‍.
തെക്കുംപാടം വേലായുധന് അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് ടി.വി ബാബു. എഐവൈഎഫ്, സിപിഐ നേതാവായി രാഷട്രീയ പ്രവേശം. ഏഴ് തവണ കെപിഎംഎസിന്റെ സംസ്ഥാന പ്രസിഡന്റ്്, 3 തവണ സംസ്ഥാന ജനറല്‍ സെക്രട്ടറി, ഉപദേശക സമിതി ചെയര്മാന്, 19952005 രണ്ടു തവണ ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, 20052008 വരെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, 2015ല്‍ ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറി. 2011ലും 2016 ലുംനാട്ടിക നിയോജക മണ്ഡലത്തിലേക്കും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു.
ബിജെപി മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്ണദാസ്, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീച്ചര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. കുമ്മനം രാജശേഖരന്, കേന്ദ്രമന്ത്രി വി മുരളീധരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: