ഭുവനേശ്വര്‍ : കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒഡീഷയില്‍ വിലകക് നീട്ടി. സംസ്ഥാനത്ത് കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുകയും ഇത് കൂടുതല്‍ വ്യാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.
സംസ്ഥാനത്ത് ഈ മാസം 30 വരെ ലോക്ഡൗണ്‍ നീട്ടിക്കൊണ്ടാണ് മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉത്തരവിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 17 വരെ അടഞ്ഞു കിടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഒഡീഷയിലേക്ക് ഏപ്രില്‍ അവസാനം വരെ ട്രെയിന്‍ സര്‍വീസുകള്‍, വിമാന സര്‍വീസുകള്‍ എന്നിവ ആരംഭിക്കരുതെന്നും മുഖ്യമന്ത്രി നവീന്‍ പട്നായിക് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനുമുമ്പ് പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളും ലോക്ഡൗണ്‍ നീട്ടിയിരുന്നു.
അതേസമയം കോവിഡ് കേസുകള്‍ വര്‍ധിക്കുകയും പ്രതിരോധം ശക്തമാക്കാനും കേന്ദ്രം നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യവ്യാപകമായി ലോക്ഡൗണ്‍ നീട്ടുന്നതിനായി പ്രധാനമന്ത്രി ശനിയാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനുശഷം പ്രധാനമന്ത്രി വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: