പഴയങ്ങാടി: ലോക് ഡൗണ്‍ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും എരിപുരത്ത് താലൂക്ക് ആശുപത്രി കൊമ്പൗണ്ടില്‍ ബഹുനില കെട്ടിടത്തിന്റെ പ്രവർത്തി തകൃതി. സമൂഹ്യ അകലം പാലിക്കാതെയും, കൈ കഴുകാതെയും, മാസ്ക് ധരിക്കാതെയുമാണ് പ്രവർത്തി.
പ്രവർത്തി നടക്കുന്ന കെട്ടിടത്തിന് 200 മീറ്റര്‍ അകലെ കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ആവശ്യമായ മുന്‍കരുതല്‍ ഒന്നുമില്ലാതെ കെട്ടിട നിര്‍മ്മാണ പ്രവർത്തി നടക്കുകയാണ്. ദിവസങ്ങളായി പ്രവർത്തി തുടരുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രവർത്തി നടത്തുന്നത്.
ഇരുപതോളം തൊഴിലാളികള്‍ ഇവിടെ താമസിച്ച് പ്രവർത്തി നടത്തുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ പൊതു ടോയ്ലറ്റാണ് ഇവര്‍ ഉപയോഗിക്കുന്നത്. ലോക് ഡൗണ്‍ ലംഘിക്കുന്ന തൊഴിലാളികള്‍ക്കെതിരെയും ഈ സന്നിഗ്ദ ഘട്ടത്തി്ല്‍ എല്ലാ നിയമങ്ങങളും കാറ്റില്‍ പറത്തി നിര്‍മാണ പ്രവർത്തി നടത്തുന്ന കരാറുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: