പാലക്കാട്: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ചെക്ക്‌പോസ്റ്റില്‍ രാത്രി ഡ്യൂട്ടിയില്‍ നിയോഗിച്ചതോടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. തുടര്‍ച്ചയായി ഏഴുദിവസമാണ് ചെക്ക്‌പോസ്റ്റില്‍ ജോലിചെയ്യേïത്. ഇതിനെതിരെ ഒരുവിഭാഗം ജീവനക്കാര്‍ സംസ്ഥാന മനുഷ്യവകാശ കമ്മീഷനെയും ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ്.
പ്രാഥമികാരോഗ്യ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന ജെഎച്ച്‌ഐമാര്‍ക്ക് എല്ലാദിവസവും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നേരില്‍കണ്ട് വിവരങ്ങള്‍ ശേഖരിക്കണം. അതോടൊപ്പം ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് എല്ലാ ദിവസവും ഓണ്‍ ലൈനായി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. ഇതിനിടെയാണ് ജില്ലയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ തുടര്‍ച്ചയായി ഏഴ് ദിവസം വിവിധ ചെക്ക്‌പോസ്റ്റുകളില്‍ വൈകിട്ട് ആറ് മണിമുതല്‍ പിറ്റേന്ന് രാവിലെ എട്ട് മണി വരെ ജോലിചെയ്യണമെന്ന് പറഞ്ഞ് ഉത്തരവിറക്കിയത്.
അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ രാത്രികാല നിരീക്ഷണ ഡ്യൂട്ടിക്ക് ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ നിയോഗിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഫീല്‍ഡ് വിഭാഗം ജീവനക്കാരായ ജെഎച്ച്‌ഐമാരെ ഓരോ ചെക്ക് പോസ്റ്റിലും ജോലിക്ക് നിയോഗിച്ചത്. ഇത് മൂലം താഴെതട്ടിലുള്ള കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുമെന്നാണ് ജെഎച്ച്‌ഐമാര്‍ പറയുന്നത്.
ഹെല്‍ത്ത് ഇന്‍സ്പെകടര്‍ വിഭാഗം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിഭാഗം, ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍, വിവിധ ട്രെയിനിങ് പരിശീലന കേന്ദ്രത്തിലെ ട്യൂട്ടര്‍മാര്‍ എന്നിവരെ ഒഴിവാക്കി ജെഎച്ച്‌ഐമാരെ ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിക്ക് നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: