തിരുവനന്തപുരം: വിദേശത്തുള്ള മലയാളി ഡോക്ടർമാരും നഴ്‌സുമാരും നടത്തുന്ന സേവനം മഹത്തരമാണെന്നും അവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സുരക്ഷാ ക്രമീകരണങ്ങൾ പോലുമില്ലാതെയാണ് പലയിടത്തു ആരോഗ്യ പ്രവർത്തനം നടത്തുന്നത്. അവർ നാടിന്റെ അഭിമാനം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തുള്ള വിദ്യാർത്ഥികളും എല്ലാ വിഭാഗം തൊഴിലാളികളും നോർക്കാ റൂട്‌സിൽ രജിസ്റ്റർ ചെയ്യണം.
നിലവിൽ നോർക്കാ റൂട്‌സിൽ രജ്‌സറ്റർ ചെയ്ത് തൊഴിലാളികൾക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ വിദ്യാർത്ഥികൾക്കും നൽകും. കൂടാതെ വിമാനക്കൂലിയിൽ ഇളവും ലഭ്യമാക്കും. നോർക്കാ റൂട്‌സ് വഴി കൊറോണ പ്രതിരോധത്തിനായി എല്ലാ രാജ്യത്തും ഹെൽപ്‌ഡെസ്‌കുകൾ അവിടത്തെ മലയാളി സംഘടനകളുമായി ചേർന്ന് ആരംഭിക്കുമെന്നും അവിടത്തെ ഇന്ത്യൻ അമ്പാസിഡർമാർ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: