തിരുവനന്തപുരം: ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ചുള്ള തീരുമാനം കേന്ദ്ര നിർദ്ദേശം അനുസരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈമാസം 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചർച്ചയ്‌ക്ക് ശേഷമാകും സംസ്ഥാനത്തെ കാര്യം തീരുമാനുക്കുക എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ലോക് ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്‌ദ്ധ സമിതി കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകി. ഇതിലെ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. കേന്ദ്രസർക്കാരിന്റെ തീരുമാനം വന്നശേഷം തുടർനടപടുകളെ കുറിച്ച് ആലോചിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊറോണ പ്രതിരോധത്തിനും ചികിത്സയക്കും ആയുർവ്വേദത്തേയും ഉൾപ്പെടുത്തി.
രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഏഴായി തരംതരിച്ചാണ് ചികിത്സ നടത്തുക. 60 വയസ്സിന് മുകളിലുള്ളവരുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനായി ‘സുഖായുഷ്യം’ ചികിത്സാരീതി നടപ്പിലാക്കും. എല്ലാ പ്രായത്തിലുമുള്ള വരുടെ ലഘു വ്യായാമത്തിന് ‘സ്വാസ്ത്യം’ ചികിത്സ നടത്തുക മാധ്യമങ്ങളുടെ സഹായത്തോട് കൂടിയാകും.
കൊറോണ പ്രതിരോധ നടത്തിപ്പിനായി ആയുർവ്വേദ ഡിസ്‌പെൻസറികളും ആശുപത്രികളും കേന്ദ്രീകരിച്ച് ‘ആയുർ രകഷാ ക്ലിനിക്’ സ്ഥാപിക്കും. രോഗ വിമുക്തരായവരുടെ പൂർണ ആരോഗ്യത്തിലേക്ക് കൊണ്ടുവരാൻ ചിക്‌സ്ത നൽകും. സർക്കാർ ആയുർവ്വേദ ചികിത്സ ബന്ധിപ്പചിച് നിരമായ ഓൺലൈൻ പോർട്ടൽ സ്ഥാപുക്കുമെന്നും ഹോമിയോ ചികിത്സാരീതി കൂടി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐസിഎംആർ നൽകിയ 20000പരിശോധനാ കിറ്റുകൾ ഇന്ന്എത്തും. ആശുപത്രികളിൽ അടിയന്തര ചികിത്സകൾക്ക് രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. മൊബൈൽ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും. നേരത്തേ തന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ സത്വരശ്രദ്ധ പതിപ്പിക്കണം. കൊറോണ കുരങ്ങുകളിലേക്ക് പടരാൻ സാധ്യത ഉള്ളതിനാലും കുരങ്ങ് പനി ഉള്ളതിനാലും കാടിനേട് ചേർന്ന് താമസിക്കുന്നവർ ശ്രദ്ധിക്കണം.
ആഴ്ചയിൽ ഒരിക്കൽ കണ്ണട കടകൾ തുറക്കുന്നത് പരിഗണിക്കും. പരീക്ഷകളും മൂല്യ നിർണയവും ഓൺലൈൻ വഴി നടത്താനാകുന്നവ പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. ക്ഷേമപെൻഷനുനുകലിൽ അംഗമല്ലാത്തവർക്കും ആയിരം രൂപവീതം നൽകും. പെൻഷനിൽ അംഗമല്ലാത്ത കലാകാരന്മാർക്കും 1000 രൂപ വീതം നൽകും.
കൃഷി ഓഫീസ് ഉൾപ്പെടെയുള്ള അവശ്യസർവ്വീസുകളിൽ പെടുന്ന ഓഫീസുകളിലെ ജീവനക്കാർ പ്രതിരോധ പ്രവർത്തിനത്തിന് ഇറങ്ങുമ്പോൾ ഓഫീസ് പ്രവർത്തനം താളെ തെറ്റാതെ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വേനൽമഴയിൽ കൃഷി നാശം ഉണ്ടായവരുടെ കാര്യം അനുഭാവപൂർവ്വം പരിഗണിക്കും. പത്തനം തിട്ടയിൽ കൊറോണ ബാധിച്ച പെൺകുട്ടിയുടെ വീട്ടുകാർക്ക് നേരെ ഉണ്ടായ അക്രമം ഏത് പാർട്ടിക്കാരായാലും കർക്കശമായ നടപടി ഉണ്ടാകുമെന്നും സമൂഹത്തിന് ചേരാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: