തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി കൊറൊണ വൈറസ് സ്ഥിരീകരിച്ചു.. ഇവരിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലു പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 2 പേർക്കും പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം ബാധിച്ചത്. ഇതിൽ 4 പേർ വിദേശത്ത് നിന്നുള്ളവരാണ്. കണ്ണൂർ, ആലപ്പുഴ ജില്ലയിലുള്ള രണ്ട് പേർ നിസാമുദ്ദീനിലെ തഗ് ലീബ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.
നിലവിൽ 259 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ചികിത്സയിലായിരുന്ന 13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം (കൊല്ലം സ്വദേശി), തൃശൂർ ജില്ലകളിൽ നിന്നും മൂന്നു പേരുടെയും, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നും രണ്ട് പേരുടെ വീതവും കണ്ണൂർ ജില്ലയിൽ നിന്ന് ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ ആകെ 84 പേർ രോഗമുക്തി നേടി ഡിസ്ചാർജായി.
അതേസമയം നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ ആയ്യായിരത്തിലധികം പേരുടെ കുറവുണ്ടായി എന്നത് ആശ്വാസകരമാണ്. 1,40,474 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,39,725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 169 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 11,986 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 10,906 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: