തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരുടെ കാര്യത്തിൽ ഉരുണ്ട് കളിച്ച് സംസ്ഥാന സർക്കാർ. ആദ്യഘട്ടം മുതൽ സമ്മേളനത്തിൽ പങ്കെടുത്തവർ എത്രയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രോഗബാധ ഉണ്ടാകാൻ സാധ്യതകൂടുതലാണെന്നും അവരെ നിരീക്ഷണത്തിൽ ആക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകുമ്പോഴും മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ ലാഘവത്തോടെയാണ് കാര്യങ്ങൾ വിശദീകരിച്ചത്. പത്തിൽ താഴെ ആളുകളുടെ കണക്കാണ് ആദ്യം നൽകിയത്. മത സമ്മേളനത്തിന്റെ പേരിലുള്ള കുറ്റപ്പെടുത്തൽ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. എന്നാൽ ഓരോദിവസവും തബ് ലീഗ്സ മ്മേളനത്തിന് പോയവരുടെ എണ്ണം വർദ്ധിക്കുകയാണ്. 63 പേരാണ് സമ്മേളനത്തിന് പോയതെന്ന് ഇടയക്ക് വ്യക്തമാക്കിയ മുഖ്യമന്ത്രി പിന്നീടത് 107 പേരാണെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പിന്നാലെ മറ്റൊരുദിവസവും മാധ്യമ പ്രവർത്തകർ ഈ വിഷയം ഉന്നയിക്കുമ്പോൾ കഴിഞ്ഞ ദിവസം പറഞ്ഞ കണക്കിൽ നിന്നും വ്യത്യാസമില്ലെന്ന ഒഴുക്കൻ മറുപടിയായിരുന്നു നൽകിയത്. എന്നാൽ ഇന്നലെ പറഞ്ഞ കണക്ക് അതിൽ നിന്നും ഇരട്ടിയാണ്. 212 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. ഇന്നലെ മാത്രം മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച, തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം 17 ആയി. ഇപ്പോഴും സംസ്ഥാനത്ത് നിന്ന് സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണത്തിൽ കൃത്യമായ കണക്ക് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. പങ്കെടുത്തവർ സ്വമേധയാ മുന്നോട്ട് വരണമെന്ന അഭ്യർത്ഥനയും നൽകി കാത്തിരിക്കുകയാണ് സർക്കാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: