തിരുവനന്തപുരം : ലോക്ഡൗണില്‍ കള്ളം പറഞ്ഞ് വണ്ടിയുമായി കറങ്ങാമെന്ന് ആരും കരുതേണ്ട. വണ്ടി നമ്പര്‍ പണിതരും. എന്താണെന്നോ?. ആളുകളുടെ വണ്ടി നമ്പര്‍ നോക്കി ഇവര്‍ നടത്തിയ യാത്രകള്‍ ഒരു നിമിഷം കൊണ്ട് കണ്ടത്താനാകും. കേരള പോലീസിന്റെ പുതിയ റോഡ് വിജില്‍ എന്ന ആപ്ലിക്കേളനിലൂടെയാണ് ആളുകളുടെ ഈ കള്ളങ്ങളെല്ലാം പൊളിക്കുന്നത്.
തിരുവനന്തപുരം സിറ്റി പോലീസ് ഇതിനോടകം തന്നെ ഈ ആപ്ലിക്കേഷന്‍ നടപ്പാക്കി കഴിഞ്ഞു. ഇത് സംസ്ഥാന വ്യാപകമായി പ്രാവര്‍ത്തികമാക്കാനും കേരള പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ ആളുകളെ വഴിയില്‍ തടഞ്ഞുകൊണ്ടുള്ള പോലീസിന്റെ ചീത്തവിളിക്കലോ ഏത്തമിടീക്കലോ ഒന്നുമുണ്ടാകില്ല.
ലോക്ഡൗണിനിടെ ഇറങ്ങുന്ന വാഹനത്തിന്റെ നമ്പര്‍ എഴുതിയെടുക്കും, എവിടെ പോകുന്നൂവെന്ന് ചോദിക്കും. തര്‍ക്കമൊന്നും കൂടാതെ കടത്തി വിടും. ഈ നമ്പര്‍ റോഡ വിജില്‍ എന്ന ആപ്ലിക്കേഷനിലേക്ക് നല്‍കും ഒപ്പം യാത്രയുടെ ഉദ്ദേശവും രേഖപ്പെടുത്തും. പിന്നീട് ഈ വണ്ടിയുമായി പ്പോള്‍ പുറത്തിറങ്ങി പരിശോധനാ കേന്ദ്രത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ യാത്ര ചെയ്തതിന്റെ മുഴുവന്‍ വിവരങ്ങളും ഞൊടിയിടയില്‍ ലഭിക്കും.
ഒപ്പം കള്ളം പറഞ്ഞ് കറങ്ങി നടന്നതായി കണ്ടെത്തിയാല്‍ അറസ്റ്റും പതിനായിരം രൂപ പിഴയും ഇടാക്കും. വര്‍ക്കല പൊലീസ് തയാറാക്കിയ ആപ്ലിക്കേഷന്‍ കമ്മിഷ്ണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ഏറ്റെടുത്ത് ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് നടപ്പിലാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: