ന്യൂദല്‍ഹി: നിസ്സാമുദ്ദീനില്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് മത സമ്മേളനം സംഘടിപ്പിച്ചശേഷം കടന്നു കളഞ്ഞ മര്‍ക്കസ് മേധാവി മൗലാനാ സാദിനെ പേലീസ് കണ്ടെത്തി. ലോക്ഡൗണ്‍ ലംഘിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് ദല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സാദിനെ കണ്ടെത്താന്‍ സാധിച്ചത്.
നിലവില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിയുന്ന ഇയാളെ നിരീക്ഷണ കാലാവധി കഴിഞ്ഞയുടന്‍ ചോദ്യം ചെയ്യുമെന്നും ദല്‍ഹി പോലീസ് അറിയിച്ചു. മത സമ്മേളനത്തില്‍ പങ്കെടുത്ത പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇയാള്‍ക്കും രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ചോദ്യം ചെയ്യല്‍ ചിലപ്പോള്‍ നീണ്ടേക്കാം.
എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കും. മര്‍ക്കസ് നടത്തിപ്പിനുള്ള വരുമാനം സംബന്ധിച്ചും അനധികൃതമായി ഫണ്ട് ലഭിക്കുന്നുണ്ടോ എന്നത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ മൗലാനാ സാദിനില്‍ നിന്നും ശേഖരിക്കുമെന്ന ദല്‍ഹി പോലീസ് അറിയിച്ചു.
ലോക്ഡൗണ്‍ ലംഘിച്ചതിനും ആയിരക്കണക്കിന് ആളുകളുടെ ജീവന് അപകടത്തിലാക്കിയതിനും മൗലാനാ സാദിനും മറ്റ് 5 പേര്‍ക്കും എതിരെയാണ് ദല്‍ഹി പോലീസ് കേസെടുത്തിട്ടുള്ളത്. സമ്മേളനത്തില്‍ പങ്കെടുത്ത 600ലധികം ആളുകള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളും നൂറ് കണക്കിന് വിദേശികളുമാണ് മര്‍ക്കസിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത്. കോവിഡ് ഹോട്ട്സ്പോട്ടും കൂടിയാണ് ഇത്.
മത സമ്മേളനം നടത്തിയത് വിവാദമായതോടെയാണ് അറസ്റ്റിലാകുമെന്ന് ഭയന്ന് മാര്‍ച്ച് 31 മുതലാണ് മൗലാനാ സാദിന് ഒളിവില്‍ പോയത്. അതിനുിശേഷം ഇയാള്‍ താന്‍ ഒളിവില്‍ അല്ലെന്നും നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: