ജെയ്പ്പൂര്‍: കൊറോണ വ്യാപനം തടയാന്‍ ഭില്‍വാര മോഡല്‍ അനുവര്‍ത്തിക്കണമെന്ന് കഴിഞ്ഞ ദിവസം കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വളരെ വ്യത്യസ്തമായ ഈ മാതൃകയെന്താണ്, എങ്ങനെയാണ് ഇത് നടപ്പാക്കുകയെന്ന് അറിയേണ്ടതുണ്ട്.
ഭില്‍വാര രാജസ്ഥാനിലാണ്. വസ്ത്ര നിര്‍മാണത്തിന് പേരുകേട്ട സ്ഥലം. മാര്‍ച്ച് 19നാണ് ആദ്യമായി ഇവിടെ കൊറോണ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ഇവിടെയുള്ളത് 27 കേസുകള്‍ മാത്രം. എല്ലാരും ഐസൊലേഷനിലും.
28 ലക്ഷം പേരെ സ്ക്രീന്‍ ചെയ്തു
ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത കടുത്ത, പ്രതിരോധത്തിന്റെ ഉത്തമ മാതൃകയാണ് ഭില്‍വാര.ഇതിന് ചുക്കാന്‍ പിടിച്ചത് അഡീഷണല്‍ ചീഫ് സെക്രട്ടറി (ആരോഗ്യം) രോഹിത് കുമാര്‍ സിങ്ങും കളക്ടര്‍ രാജേന്ദ്ര ഭട്ടും.
ആദ്യ രോഗിയെ കണ്ടെത്തിയ ഉടന്‍ ആദ്യ രണ്ടാഴ്ച കൊണ്ട് 28 ലക്ഷം പേരെയാണ് സ്ക്രീന്‍ ചെയ്തത്. ഇതിന് ആരോഗ്യവകുപ്പ് നിരവധി സംഘങ്ങളെയാണ് നിയോഗിച്ചത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു ആദ്യ രോഗി. രോഗ വ്യാപനം തടയാന്‍ വിപുലമായ പ്രോട്ടോകോളാണ് തയ്യാറാക്കിയത്. ഡോക്ടറായ രോഗിക്ക് എവിടെ നിന്നാണ് രോഗം പിടിച്ചതെന്നു പോലും വ്യക്തമല്ല.
ത്രിമുഖ തന്ത്രം
(എ) കൂട്ടമായ വ്യാപനം തടയാന്‍ ത്രിതല തന്ത്രം ആവിഷ്ക്കരിച്ചു. ഒന്ന് കര്‍ഫ്യൂ അതിശക്തമായി നടപ്പാക്കി. അതിര്‍ത്തികള്‍ അടച്ചു. ഒരൊറ്റ വാഹനം പോ
ലും കടത്തിവിട്ടില്ല, ഒരു തരത്തിലുമുള്ള ഇളവുകള്‍ പോലും ഇല്ലായിരുന്നു. വാഹനനീക്കം പൂജ്യം.
(ബി) രോഗ വ്യാപന സാധ്യതയുള്ള കൂട്ടങ്ങളെ (ക്ലസ്റ്റര്‍) കണ്ടെത്തുകയായിരുന്നു അടുത്ത നടപടി. സമ്പര്‍ക്കങ്ങളുടെ വിപുലമായ ലിസ്റ്റും റൂട്ട് മാപ്പ് തയ്യാറാക്കലുമായി അടുത്തത്. ഇതിനൊപ്പം രോഗം പിടിക്കാന്‍ വലിയ സാധ്യതയുള്ള (ഹൈ റിസ്ക്)വരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തു.
(സി) പിന്നെ വിപുലമായ സ്ക്രീനിങ്ങ്. ഭില്‍വാരയിലെ മുഴുവന്‍ പേരെയും സ്ക്രീന്‍ ചെയ്ത് ഇന്ഫഌവന്സയുടേതു പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഏറ്റവും അവസാനം ഒരു രോഗിയെ കണ്ടെത്തിയത്. അതിനു ശേഷം ഒരാള്‍ക്കു പോലും രോഗം കണ്ടെത്തിയിട്ടില്ല.
മാര്‍ച്ച് ഒന്നു മുതല്‍ 20 വരെ, സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ച 7000 രോഗികളില്‍ ഒരാള്‍ക്കു പോലും രോഗം ഇല്ലെന്നും കണ്ടെത്തി.
തീര്‍ന്നില്ല യുദ്ധം. രോഗ വ്യാപനം തടഞ്ഞെങ്കിലും യുദ്ധം കഴിഞ്ഞില്ലെന്ന് കളക്ടര്‍ പറയുന്നു, ഇനിയും നിതാന്ത ജാഗ്രത വേണം. അല്ലെങ്കില്‍ എവിടെ നിന്നു വേണമെങ്കിലും രോഗം എത്താം. ഇതര ജില്ലകള്‍ക്കും സ്വീകരിക്കാന്‍ കഴിയുന്ന മാതൃകയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: