ന്യൂദല്‍ഹി: തകര്‍ന്നാലും നമുക്ക് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാം. പക്ഷെ ജനങ്ങള്‍ മരിച്ചുവീണാല്‍ നമുക്കെന്ത് ചെയ്യാനാകും. ചോദ്യം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റേത്. രോഗ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടണമെന്നാണ് റാവുവിന്റെ പ്രധാനമന്ത്രിയോടുള്ള അഭ്യര്‍ഥന.
ലോക്ഡൗണ്‍ നീട്ടണമെന്നാണ് യുപി ചീഫ് സെക്രട്ടറി ആര്.കെ. തിവാരിയും പറയുന്നത്. വൈറസ് ബാധ പൂര്‍ണമായും തടയും വരെ യുപി ലോക്ഡൗണില്‍ ആയിരിക്കുമെന്ന് യുപിസര്‍ക്കാര്‍ വ്യക്തമാക്കി.ലോക്ഡൗണ്‍ 15 ദിവസം കൂടി നീട്ടണമെന്ന് പ്രമുഖ വ്യവസായി ഹര്‍ഷ ഗോയങ്കയും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: