ബംഗളൂരു: ഐഎസ്എല്‍ 2020-21 സീസണ് അവസാനിക്കുന്നതുവരെ ബംഗളൂരു എഫ്സിയില്‍ തുടരാന്‍ തീരുമാനിച്ച് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഡീമാസ് ഡെല്‍ഗഡോ. ഡെല്‍ഗഡോ ക്ലബ്ബിനൊപ്പം നാലാം വര്‍ഷവും തുടരുമെന്ന് ബെംഗളൂരു എഫ്സി ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. മുപ്പത്തിയേഴുകാരനായ ഡെല്‍ഗഡോ 2017 ല്‍ ആണ് ബംഗളൂരു എഫ്സിയുടെ അവിഭാജ്യ താരമായത്. എറിക് പാര്ത്തലുവിനെ രണ്ട് വര്‍ഷത്തെ പുതിയ കരാറില്‍ ഉള്‍പ്പെടുത്തിയതിന് ഒരാഴ്ച കഴിഞ്ഞാണ് ബെംഗളൂരു ഡെല്ഗഡോയുടെ കരാര്‍ നീട്ടിയത്.
ഡെല്‍ഗഡോ സ്ഥിരതയാര്‍ന്ന പ്രകടനം ആണ് ഈ സീസണില്‍ കാഴ്ചവച്ചു, അഞ്ച് സൂപ്പര്‍ അസിസ്റ്റുകളും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) സെമി ഫൈനല്‍ വരെ ബെംഗളൂരുവിന്റെ ഒരു ഗോളും നേടി. ഡെല്ഗഡോയുടെ കഴിഞ്ഞ സീസണിന് ഉചിതമായ പ്രതിഫലമാണ് നല്‍കുകയെന്ന് ബെംഗളൂരു എഫ്സി സിഇഒ മന്ദര്‍ തംഹാനെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: