തൃശൂര്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളായ ശക്തന് മാര്‍ക്കറ്റിലും ജനറല്‍ ഹോസ്പിറ്റലിലും അണുനശീകരണ ടണല്‍ സ്ഥാപിച്ചു. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ പൊതുജനങ്ങള്‍ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് എത്തുന്ന സ്ഥലമാണ് ശക്തന് പച്ചക്കറി മാര്‍ക്കറ്റ്.
പല സ്ഥലത്തുനിന്നും വരുന്നവരാണ് ഇവിടെ എത്തുന്നത്. ഇത് മനസ്സിലാക്കി കൊണ്ട് തൃശൂര്‍ കോര്പ്പറേഷന് ശക്തന് പച്ചക്കറി മാര്‍ക്കറ്റിലേയ്ക്ക് പ്രവേശിക്കുന്നത് ഒരു കവാടത്തിലൂടെ മാത്രമാക്കുകയും ആ കവാടം അണുനശീകരണത്തിനായി സാനിറ്റൈസര്‍ മിസ്റ്റ് രൂപത്തിലാക്കി സ്പ്രേ ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം ജനറല്‍ ഹോസ്പിറ്റലിന്റെ കവാടത്തിലും ഇതേ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ശക്തന് പച്ചക്കറി മാര്‍ക്കറ്റിലെ കവാടം മേയര്‍ അജിത ജയരാജനും സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആദിത്യയും ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ജനറല്‍ ഹോസ്പിറ്റലില്‍ സ്ഥാപിച്ച അണുനശീകരണ ടണല്‍ ചീഫ് വിപ്പ് അഡ്വ. കെ. രാജന് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ശക്തന് പച്ചക്കറി മാര്‍ക്കറ്റില്‍ ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് തൃശൂരും തൃശൂര്‍ കോര്പ്പറേഷന് ജനറല്‍ ഹോസ്പിറ്റലില്‍ മാംഗോ ബേക്കേഴ്സുമാണ് അണുനശീകരണ ടണല്‍ കോര്‍പ്പറേഷനുവേണ്ടി സ്ഥാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: