ന്യുയോര്‍ക്ക് : ന്യുയോര്‍ക്ക് ബൊറോ പാര്‍ക്കിലെ പ്രമുഖ യഹൂദഗുരുവിന്റെ (റബ്ബി ്) സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ജനാവലിയെ ന്യുയോര്‍ക്ക് പൊലീസ് പിരിച്ചുവിട്ടു. സാമൂഹ്യ പാലിച്ചില്ല എന്നതാണ് റബ്ബിക്ക് യാത്രാ മൊഴി ചൊല്ലുവാന്‍ എത്തി ചേര്‍ന്നവരെ പിരിച്ചുവിടാന്‍ കാരണം. കോവിഡ് 19 ബാധിച്ചു കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റബ്ബി റേവ് യൂസഫ് കാലിഷ് ഏപ്രില്‍ 5 ഞായറാഴ്ചയാണ് അന്തരിച്ചത്.
ബ്രൂക്കിലിനിലാണ് സംസ്ക്കാര ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിയമം ലംഘിച്ചു 55വേ ആന്‍!ഡ് 12വേ അവന്യൂവിലാണ് ജനാവലി തടിച്ചു കൂടിയിരുന്നത്. പൊലീസ് വാഹനം കണ്ടയുടനെ തന്നെ യാതൊരു പ്രതിഷേധവും ഇല്ലാതെ തന്നെ ജനങ്ങള്‍ പിരിഞ്ഞു പോയി എന്നാണ് പൊലീസ് അറിയിച്ചത്.
നിയമം ലംഘിച്ചു ഒന്നിച്ചു ചേര്‍ന്നവര്‍ക്കെതിരെ കേസ്സെടുക്കണമോ, പിഴ ഈടാക്കണമോ എന്നതു ഉടനെ തീരുമാനിച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദ്ദേഹങ്ങള്‍ ബന്ധുക്കള്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ ഒരു നോക്കു കാണുവാന്‍ അവസരം ലഭിക്കുകയില്ലെന്നു മാത്രമല്ല, സീല്‍ ചെയ്ത ബോക്സുകളിലാണ് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് പോലും കൈമാറുന്നത്. പല ഫ്യൂണറല്‍ ഹോമുകള്‍ പോലും ഇത്തരം മൃതദേഹങ്ങള്‍ സ്വീകരിക്കുവാന്‍ പോലും തയാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: