മെല്‍ബണ്‍: ക്രിക്കറ്റില്‍ എതിരാളികളുടെ ആത്മവീര്യം കെടുത്തുന്ന ചീത്തവിളിക്ക് ‘സ്ലഡ്ജിങ്ങിന് പേരുകേട്ട ടീമാണ് ഓസ്ട്രേലിയ. കളിക്കളത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ കളിക്കൊപ്പം ഈ സ്ലഡ്ജിങ്ങും ഓസ്ട്രേലിയന്‍ താരങ്ങള്‍ ആയുധമാക്കി. ഇന്ത്യ അടക്കമുള്ള എതിരാളികളൊക്കെ ഓസീസ് താരങ്ങളുടെ ചീത്തവിളി കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിലവില്‍ വന്നതോടെ ഓസീസ് താരങ്ങള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അക്കമുള്ള ഇന്ത്യന്‍ താരങ്ങളോടുള്ള സമീപനം മാറ്റിയെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപറ്റന് മൈക്ക് ക്ലാര്‍ക്ക് വെളിപ്പെടുത്തി.
ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന വമ്പന്‍ പ്രതിഫലം നഷ്ടമാകുമെന്ന് ഭയന്ന് ഇന്ത്യന്‍ താരങ്ങളോട് മൃദുലമായി പെരുമാറാന്‍ ഓസീസ് കളിക്കാര്‍ തുടങ്ങിയെന്ന് രെു ടെലിവിഷന്‍ പരിപാടിയില്‍ ക്ലാര്‍ക്ക് പറഞ്ഞു.
ക്രിക്കറ്റില്‍ കോടികള്‍ ഒഴുകുന്ന രാജ്യമാണ് ഇന്ത്യ. ആഭ്യന്തര ക്രിക്കറ്റായാലും രാജ്യാന്തര ക്രിക്കറ്റായാലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗായാലും ഇതിനു മാറ്റമില്ല. ഐപില്ലില് നിന്ന് കോടികള്‍ സമ്പാദിക്കാമെന്ന ചിന്തയാണ് ഓസീസ് താരങ്ങളുടെ മനം മാറ്റത്തിന് കാരണം. വിരാട് കോഹ്ലി, രോഹിത് ശര്‍മ, എം.എസ്. ധോണി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ വിവിധ ഐപിഎല്‍ ടീമുകളുടെ ക്യാപ്റ്റന്മാരായതിനാല് താരലേലത്തില്‍ അവര്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. ടീമില്‍ ആരെ എടുക്കണം ആരെ ഒഴിവാക്കണം എന്നെല്ലാം തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയും. ഈ പശ്ചാത്തലത്തിലാണ് ഇവരെ പിണക്കാതിരിക്കാന്‍ ഓസീസ് താരങ്ങള്‍ ചീത്തവിളി ഒഴിവാക്കിയതെന്ന് ക്ലാര്‍ക്ക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: