ബാംഗഌര്: നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം സംസ്ഥാനത്ത് തിരിച്ചെത്തിയവരോട് കോവിഡ്19 പരിശോധനയ്ക്ക് വിധേയരാകാന്‍ കര്‍ണ്ണാടക വഖഫ് ബോര്‍ഡ് നിര്‍ദ്ദേശിച്ചു. സ്വയം താല്പര്യമെടുത്ത് എത്രയും പെട്ടെന്ന് പരിശോധനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ണാടക വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഇസ്ലാഹുദ്ദീന് ഗദ്യാല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 400 ഓളം പേരാണ് നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തശേഷം കര്‍ണ്ണാടകയില്‍ തിരിച്ചെത്തിയതെന്നാണ് സംസ്ഥാന ഗവര്ണ്ണമെന്റിന്റെ നിഗമനം.
മുന്‍ മന്ത്രിമാരും ഭരണാധികാരികളടക്കമുള്ള കര്‍ണ്ണാടകയിലെ മുസ്ലിം നേതാക്കളും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയരാകാന്‍ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: