തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലും വീട്ടില്‍ വിഷുക്കണി ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍ ഏവരും . വിഷു എന്നു പറയുമ്പോള്‍ തന്നെ കണിക്കൊന്നയും കണിവെള്ളരിയുമാണ് നമ്മുടെ ഓര്‍മ്മ .ഏപ്രില്‍ രണ്ടാം വാരം വിളവെടുക്കുന്നതിന് പാകത്തില്‍ ഫെബ്രുവരി ആദ്യ വാരം തന്നെ കര്‍ഷകര്‍ കണിവെള്ളരി കൃഷി തുടങ്ങാറുണ്ട്.
മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ പേര് വിഷു സമയത്ത് വീട്ടില്‍ തന്നെ കാണുമെന്നതും ഇത്തവണത്തെ വിഷുവിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലും വിഷുക്കണിയ്ക്കായി ലഭിക്കാവുന്ന പ്രാദേശിക വിഭവങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ളശ്രമങ്ങള് എല്ലാവരും നടത്തുക തന്നെ ചെയ്യും .
വിഷുക്കണി ഒരുക്കുന്നതിനും വിഷുസദ്യ തയ്യാറാക്കുന്നതിനുമായി പരമാവധി വിഭവങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പും അനുബന്ധ സ്ഥാപനമായ ഹോര്‍ട്ടികോര്‍പും. പല പ്രദേശങ്ങളിലും ഇപ്പോള്‍ കണിവെള്ളരി വിളവെടുപ്പിനു പാകമായിട്ടുണ്ട്. തണുപ്പ് നല്കുന്ന കണിവെള്ളരി ഈ ചൂട് കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒരു വിഭവം കൂടിയാണ്. പല രോഗങ്ങള്‍ക്കും എതിരെ പ്രതിരോധശേഷി നല്കുന്ന ഫ്ലാവനോയിഡുകള്‍ ,ലിഗ്നിനുകള്‍, െ്രെട ടെര് പീനുകള് , ആന്റി ഓക്സിഡന്റുകള്‍ എന്നിവ വെള്ളയില്‍ അടങ്ങിയിട്ടുണ്ട് .
വെള്ളരി വിത്തുകള്‍ കാത്സ്യത്തിന്റെ നല്ലൊരു സ്രോതസ്സ് കൂടിയാണ്. വൈറ്റമിന്‍ കെ ,സി ,പൊട്ടാസ്യം ,മഗ്നീഷ്യം എന്നിവ വെള്ളരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട് . ഓണ്‍ലൈന്‍ വിതരണ സംവിധാനത്തിലൂടെ കണിവെള്ളരി പരമാവധി സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഹോര്‍ട്ടികോര്‍പ്പ്. സ്വിഗ്ഗി, സൊമാറ്റോ,ബിഗ്കാര്‍ട്ട് തുടങ്ങിയ ഏജന്‍സികളുടെ മൊബൈല്‍ ആപ്പ് വഴി ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ഇപ്പോള്‍ കണിവെള്ളരി ഓര്‍ഡര്‍ ചെയ്യാവുന്നതാണ് . തിരുവനന്തപുരത്താണ് ഈ സേവനം ഹോര്‍ട്ടികോര്‍പ്പ് ആരംഭിച്ചിട്ടുള്ളത്. കൂടുതല്‍ ജില്ലകളിലേയ്ക്ക് ഇത് അടുത്ത ദിവസങ്ങളില്‍ വ്യാപിപ്പിക്കുമെന്ന് ഹോര്‍ട്ടികോര്‍പ്പ് അറിയിച്ചിട്ടുണ്ട്.മറ്റു പച്ചക്കറി വിഭവങ്ങളും മേല്‍പ്പറഞ്ഞ ഏജന്‍സികളുടെ സഹായത്തോടെ ഇതോടൊപ്പം ഓണ്‍ലൈന്‍ വിതരണത്തിന് ഹോര്‍ട്ടികോര്‍പ്പ് സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: