മുംബൈ: മഹാരാഷ്ട്രയില്‍ നിന്നും നിസാമുദ്ദീന്‍ തബ്്ലീഗില് പങ്കെടുത്ത 50 പേര് ഇപ്പോഴും ഒളിവില്‍. മത സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഇവര്‍ ഒളിവിലാണ്. ഇവരുടെ മൊബൈലുകള്‍ സ്വിച് ഓഫാണെന്നും ബന്ധുക്കള്‍ക്കും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയില്ല. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഉള്ളതും മഹാരാഷ്ട്രയിലാണ്. ഈ സംസ്ഥാനത്തു നിന്നും 1,400 പേരാണ് നിസാമുദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്തത്. ഇവരില്‍ 1,350 പേരെയും കണ്ടെത്തി പരിശോധന നടത്തി കഴിഞ്ഞെങ്കിലും അവശേഷിക്കുന്ന ആളുകളെക്കുറിച്ച് ഒരു വിവരവുമില്ലെന്നും മന്ത്രി അറിയിച്ചു.
ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ കര്‍ശ്ശനമാക്കിയിരിക്കുകയാണ്. അതേസമയം ഇവരില്‍ ആര്‍ക്കെങ്കിലും വൈറസ് ബാധയുണ്ടെങ്കില്‍ അത് രഗ ബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ത്തും. കൂടാതെ ഇവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരേയും നിരീക്ഷിക്കേണ്ടതായുണ്ടെങ്കിലും അനില്‍ ദേശ്മുഖ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: