വാഷിംഗ്ടന്‍: ലോകത്തെ ഒന്നടങ്കം ബാധിച്ച കൊറോണ വ്യാപനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്കും എത്തുമോ എന്ന ആശങ്കയിലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഏപ്രില്‍ ഒമ്പതിന് രണ്ടു റഷ്യന്‍ യാത്രികരും അമേരിക്കന്‍ ഗവേഷകനുമുള്പ്പെടുന്ന സംഘം ബഹിരാകാശനിലയത്തിലേയ്ക്ക് പുറപ്പെടാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ബഹിരാകാശ ഏജന്‍സി ആശങ്ക അറിച്ചത്.
ഭൂമി വിട്ടുകഴിഞ്ഞാലുണ്ടാകുന്ന ഗുരുത്വാകര്‍ഷണക്കുറവ് ബഹിരാകാശ സഞ്ചാരികളുടെ രോഗപ്രതിരോധ ശേഷിയെ കുറക്കാന്‍ ഇടയുള്ളതിനാല്‍ ഇത് കൊറോണ ഭീഷണി വര്‍ധിപ്പിക്കും. ബഹിരാകാശ നിലയത്തിലേ ഗവേഷകരിലേക്ക് കൊറോണ വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ ഏജന്‍സി സ്വീകരിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാസയിലെ ആമെസ് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരിലൊരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നാസ പ്രതിരോധ നടപടികള്‍ കര്ശനമാക്കിയത്്.
പുതിയതായി വരുന്ന സഞ്ചാരികള്‍ക്ക് രോഗമില്ലെന്ന് ഉറപ്പിക്കാന്‍ വിക്ഷേപണത്തിന് മുമ്പ് പ്രത്യേകം ആരോഗ്യ പരിശോധനകളും നിശ്ചിത സമയം ഏകാന്തവാസവും പൂര്‍ത്തിയാക്കണമെന്ന് ഏജന്‍സി അറിയിച്ചു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ മാര്‍ഗ നിര്‍ദേശങ്ങളാണ് നാസ പിന്തുടരുന്നത്. റഷ്യയും സമാനമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബഹിരാകാശയാത്രയ്ക്കൊരുങ്ങുന്ന ഗവേഷകര്‍ സാമൂഹ്യവിലക്കില് കഴിയേണ്ട സമയപരിധി കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: