ആലപ്പുഴ: കൊറോണക്കാലത്തും സിപിഎം പാവപ്പെട്ടവരെ കബളിപ്പിക്കുന്നത് തുടരുന്നു. പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവര്‍ക്കായി ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി നിര്‍മ്മിച്ച് നല്കിയ വീടാണ് സിപിഎം നിര്‍മ്മിച്ച് നല്‍കിയതെന്ന പേരില്‍ താക്കോല്‍ ദാനം നടത്തിയതാണ് വിവാദമായിരിക്കുന്നത്. ആലപ്പുഴ പാലസ് വാര്‍ഡില്‍ ചാലയില്‍ പുരയിടത്തില്‍ ബാബുവിനാണ് സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍ കഴിഞ്ഞ ദിവസം താക്കോല്‍ കൈമാറിയത്. സിപിഎം മുല്ലക്കല്‍ ലോക്കല്‍ കമ്മറ്റി നിര്‍മ്മിച്ച് നല്കിയ വീട് എന്ന തരത്തിലാണ് പാര്‍ട്ടി ഇത് പ്രചരിപ്പിച്ചത്.
മാദ്ധ്യമങ്ങള്‍ക്ക് നല്കിയ വാര്‍ത്തയിലും വീടിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയ സംഘടനയെക്കുറിച്ച് പരാമര്‍ശമില്ല. ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ തീരുമാനമറിച്ചാണെന്ന് ഒരു ഉളുപ്പുമില്ലാതെ സിപിഎം മുഖപത്രത്തില്‍ അടിച്ചു വന്നിട്ടുമുണ്ട്. റാമോജി ഫിലിം സിറ്റി കുടുംബശ്രീ വഴി നിര്‍മ്മിച്ച് നല്കിയ വീടാണ് ഇത്.
ആറു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. സന്നദ്ധ സംഘടനയിലൂടെ നല്കിയ വീടുകളുടെ പിതൃത്വം സിപിഎം ഏറ്റെടുക്കുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിനിടെയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ശ്രദ്ധ തിരിച്ച് പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വീടിന്റെ താക്കോല്‍ദാനം നടത്തിയിരിക്കുന്നത്.
വീടിന് ആകെ ആയത് 6.2 ലക്ഷം രൂപ. മുഴുവന്‍ തുകയും റാമോജി ഗ്രൂപ്പാണ് നല്‍കിയത്. സാധാരണ ഗതിയില്‍ ആറു ലക്ഷം രൂപയാണ് ഓരോ വീടിനും ചിലവ് വരുന്നത്. വെള്ളക്കെട്ട് ഉണ്ടാകാറുള്ള സ്ഥലമായതിനാല്‍ പുരയിടം മണ്ണിട്ട് ഉയര്‍ത്തിയതിനാണ് 20,000 രൂപ അധിക ചിലവ് വന്നത്. ആലപ്പുഴ മുന്‍ സബ്കളക്ടര്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച ഐആം ഫോര്‍ ആലപ്പി കൂട്ടായ്മയാണ് റാമോജി ഫിലി സിറ്റിയെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കിയത്. 122 വീടുകളാണ് റാമോജി ഫിലിം സിറ്റി നിര്‍മ്മിച്ചു നല്‍കുന്നത്. സന്നദ്ധ സംഘടനയുടെ പങ്കാളിത്തത്തോടെ റാമോജി ഫിലിം സിറ്റി നിര്‍മ്മിച്ച വീടിന്റെ പിതൃത്വം ഏറ്റെടുത്ത് സിപിഎം പൊതുജന മദ്ധ്യത്തില്‍ പരിഹാസ്യരായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: