Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

”കിംവദന്തികളും കേട്ടുകേള്‍വികളും പോരാട്ടത്തില്‍ നമ്മുടെ ജാഗ്രതയെ ഇല്ലാതാക്കരുത്”; വ്യാജ വാര്‍ത്തകള്‍ പടരുന്നത് തടയണമെന്ന് ഉപരാഷ്‌ട്രപതി

സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ നിരുത്തരവാദപരമായി ലംഘിക്കുന്നത് ദല്‍ഹിയില്‍ അടുത്ത കാലത്ത് നടന്ന സമ്മേളനത്തെ ഉദാഹരണമാക്കി അദ്ദേഹം ചൂണ്ടിക്കാട്ടി.

Janmabhumi Online by Janmabhumi Online
Apr 7, 2020, 04:03 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കിംവദന്തികളും കേട്ടുകേള്‍വികളും  കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ നമ്മുടെ ജാഗ്രതയെ ഇല്ലാതാക്കരുതെന്ന് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. സമൂഹ മാധ്യമങ്ങളിലൂടെ അടക്കം വ്യാജവിവരങ്ങളുടെ പ്രചാരണം ഒരുതരം ‘വൈറസ്’ ആണെന്നും അതിനു തടയിടണമെന്നും ഉപരാഷ്‌ട്രപതി ആവശ്യപ്പെട്ടു.  കൃത്യമായ വിവരങ്ങളുടെ നിരന്തരമായ പ്രവാഹം അഭ്യൂഹങ്ങളെയും വ്യാജവാര്‍ത്തകളെയും തടയുന്നതില്‍ വളരെ വലിയ പങ്കു വഹിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഉപരാഷ്‌ട്രപതി കുറിച്ചു. വ്യാജവാര്‍ത്തകള്‍ വൈറസിനെതിരായ യുദ്ധവിജയത്തെ പരിമിതപ്പെടുത്തുകയും പ്രശ്‌നത്തിന്റെ വ്യാപ്തിയെക്കുറിച്ച് തെറ്റായ ധാരണയ്‌ക്കും കാരണമാവും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ നിരുത്തരവാദപരമായി ലംഘിക്കുന്നത് ദല്‍ഹിയില്‍ അടുത്ത കാലത്ത് നടന്ന സമ്മേളനത്തെ ഉദാഹരണമാക്കി അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രചരിക്കേണ്ടതിന്റെയും കൂടുതല്‍ കര്‍ശനമായി നടപ്പാക്കേണ്ടതിനെയും ആവശ്യകത ഉപരാഷ്‌ട്രപതി അടിവരയിട്ടു പറഞ്ഞു.

 വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും പൊതുസമൂഹവും സ്വകാര്യമേഖലയും സ്വീകരിക്കുന്ന വിവിധ നടപടികളെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, മാനുഷിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നുണ്ടെന്നും ദരിദ്രരുടെയും കുടിയേറ്റതൊഴിലാളികളുടെയും ബുദ്ധിമുട്ടുകള്‍ കുറച്ചു കൊണ്ടു വരികയാണെന്നും  പറഞ്ഞു. വൈറസിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളെ ബഹുമാനിക്കുകയും അവരുടെ സുരക്ഷ പരിഗണിക്കുകയും വേണം. പ്രത്യേകിച്ച് ആതുരസേവന രംഗത്തെ പ്രവര്‍ത്തകര്‍ക്ക്. ദയാര്‍ദ്രമായ ഒരു പ്രവൃത്തി, അനുകമ്പയുടെ ഒരു ചേഷ്ട, നിശ്ചയദാര്‍ഢ്യമുള്ള പ്രവര്‍ത്തനം എന്നിവ ഇപ്പോള്‍ നാം കടന്നു പോകുന്ന ഇരുണ്ട തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി  മാറുമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

ലോക് ഡൗണ്‍ രണ്ടാഴ്ച പിന്നിടുന്നതിനെക്കുറിച്ചും, ഭാവിനടപടികളെപ്പറ്റിയും ഉപരാഷ്‌ട്രപതി എം വെങ്കയ്യനായിഡുവിന്റെ പ്രസ്താവന

‘ മാര്‍ച്ച് 25 നു പ്രഖ്യാപിച്ച ദേശീയ ലോക് ഡൗണ്‍ പ്രാബല്യത്തിലായിട്ട് ഇന്ന് രണ്ടാഴ്ച പിന്നിടുകയാണ്. കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്ന ഈ സാഹചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട എന്റെ ആശയങ്ങളും, ആശങ്കകളും, രാജ്യത്തെ ജനങ്ങളുമായും, രാഷ്‌ട്രീയനേതൃത്വവുമായും സംവദിക്കുന്നത് ഉചിതമെന്ന് എനിക്ക് തോന്നുന്നു.

ഈ ലോക് ഡൗണില്‍ നിന്നും പുറത്തുകടക്കാനുള്ള നടപടികളെപ്പറ്റി, പ്രധാനമന്ത്രിയും, മുഖ്യമന്ത്രിമാരും അടങ്ങുന്ന നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചു എന്നറിയുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ് . രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍, മാരകമായ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍, ഏറ്റവും ഉത്തമവും, പ്രായോഗികവുമായ പരിഹാരങ്ങളുമായി അവര്‍ എത്തുമെന്നും എനിക്ക് ഉറപ്പാണ്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും, സമ്പത് വ്യവസ്ഥയുടെ സന്തുലനവും പരിഗണിച്ചാല്‍, ആദ്യത്തേതിനു പരിഗണന തീര്‍ച്ചയായും കിട്ടും. എന്റെ അഭിപ്രായത്തില്‍, സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അല്പം കൂടി കാത്തിരിക്കാന്‍ സാധിക്കും, എന്നാല്‍ ആരോഗ്യമേഖലയിലെ ആശങ്കകള്‍ അതുപോലെയല്ല.

നേതൃത്വമെടുക്കുന്ന ഏത് തീരുമാനത്തോടും ചേര്‍ന്ന് പോകണമെന്ന് ഞാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഈ മാസം 14 നു ശേഷവും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ പോലും, ഇതുവരെ പ്രകടിപിച്ച അതെ പ്രസരിപ്പോടു കൂടി തന്നെ ഈ മഹാമാരിക്കെതിരായ ദേശീയ പോരാട്ടത്തില്‍ നമുക്ക് സഹകരിക്കാം. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും, നിരാലംബര്‍ക്കുമായി അവശ്യസാധനങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാനും, അവര്‍ക്ക് ആവശ്യമായ ആശ്വാസവും പിന്തുണയും നല്‍കാനും ഭരണകൂടങ്ങള്‍ ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ലോക് ഡൗണ്‍ കാലയളവില്‍ ഇനി ശേഷിക്കുന്ന ഒരാഴ്ച അതില്‍ നിന്നും പുറത്തുകടക്കാനുള്ള നയരൂപീകരണത്തിനും ഏറെ

നിര്‍ണായകമാണ്. ഇക്കാലയളവിലെ വൈറസിന്റെ വ്യാപനവും, തോതും സംബന്ധിച്ച വിവരങ്ങളാവും നമ്മുടെ ഭാവി തീരുമാനങ്ങളെ ഏറെ സ്വാധീനിക്കുക.

പൊതുനന്മ ലക്ഷ്യമാക്കി, ആത്മീയ തത്വങ്ങള്‍ മുറുകെ പിടിച്ച്, കോവിഡ് വെല്ലുവിളികള്‍ക്കെതിരെ, ഒരുമിച്ച് പോരാടാനുള്ള ദൃഢനിശ്ചയം, രാജ്യത്തെ ജനങ്ങള്‍ ഇതുവരെ കാണിക്കുകയുണ്ടായി. സ്വന്തം താത്പര്യങ്ങള്‍ ത്യജിച്ചുകൊണ്ട്, മാനവികതയുടെ സാര്‍വത്രിക തത്വങ്ങള്‍ക്ക് വിധേയമായി പൊതു നന്മ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതിനെയാണ് ആത്മീയത എന്ന പറയുന്നത്. ഭാരതീയ ദര്‍ശനങ്ങളുടെ കേന്ദ്രബിന്ദുവും ഈ ചിന്ത തന്നെയാണ്. മാര്‍ച്ച് 22 നു നടന്ന ജനത കര്‍ഫ്യൂവിലും , അതിനു ശേഷമുള്ള ലോക് ഡൗണ്‍ കാലയളവിലും, ഏപ്രില്‍ അഞ്ചിന് ദീപം തെളിയിച്ചു മറ്റുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിലും മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്. ആത്മീയത സംബന്ധിച്ച് ഭാരതീയര്‍ പുലര്‍ത്തുന്ന ഉയര്‍ന്നമനോഭാവത്തിന്റെ ദൃഷ്ടാന്തങ്ങളാണിവ. അവരുടെ തെളിവാര്‍ന്ന പ്രസരിപ്പ് ഈ അദൃശ്യ വൈറസിനെതിരായ പോരാട്ടത്തില്‍ നമ്മെ വിജയത്തില്‍ എത്തിക്കുമെന്നും എനിക്ക് ഉറപ്പാണ് രാജ്യത്തെ ജനങ്ങളെ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയാണ്.

കൊറോണ വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടുന്നതിനുള്ള നമ്മുടെ കൂട്ടായ പരിശ്രമങ്ങള്‍ വിജയം കാണുന്നതിനിടെയാണ്

തബ്‌ലീഗി ജമാഅത് സമ്മേളന സംഭവം. രാജ്യത്ത് കൂടുതല്‍ വൈറസ് ബാധകള്‍ക്ക് ഇത് കാരണമായി തീര്‍ന്നു. ഈ സമ്മേളനത്തിലെ ഉയര്‍ന്ന ജനപങ്കാളിത്തവും,അതെ തുടര്‍ന്ന് ഉണ്ടായ അതിവേഗത്തിലുള്ള രോഗവ്യാപനവും നമ്മുടെ പ്രതീക്ഷകളെ തകിടം മറിക്കുകയും ചെയ്തു. വൈറസ് വ്യാപനം തടയുന്നതിനായി, സാമൂഹികശാരീരിക അകലം പാലിക്കുന്നത് സംബന്ധിച്ച് രൂപം നല്‍കിയിരിക്കുന്ന നിയമങ്ങളിലും, നിര്‍ദേശങ്ങളിലും വീഴ്ച വരുത്തിയാല്‍ ഉണ്ടാവാനിടയുള്ള പ്രത്യാഘാതങ്ങള്‍ എന്തെന്ന് ഈ സംഭവം തെളിയിക്കുന്നു. ആ അര്‍ഥത്തില്‍ നോക്കുകയാണെങ്കില്‍, ഒഴിവാക്കാമായിരുന്ന ഈ സംഭവത്തെ മറ്റുളവര്‍ക്കുള്ള ഒരു മുന്നറിയിപ്പായി കാണേണ്ടതാണ്.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പല വികസിത രാജ്യങ്ങളും ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ഈ ദുരന്തത്തില്‍ നിന്നും ആഗോള സമൂഹം ഏറെ പഠിക്കേണ്ടതുണ്ട്. സ്ഥാപനങ്ങളുടെ കാര്യക്ഷമത, അടിസ്ഥാനസൗകര്യങ്ങള്‍, വിവരകൈമാറ്റം , ആന്തരിക സഹകരണം, വ്യക്തിപരമായ പ്രവൃത്തികള്‍ എന്നിവയില്‍ ഇത്തവണ വന്നുപോയ പോരായ്മകള്‍ തിരുത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, സമീപഭാവിയില്‍ ഉണ്ടാവാനിടയുള്ള സമാന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ നമുക്ക് സാധിക്കൂ

കൊറോണ വൈറസിനെതിരായ ഈ പോരാട്ടം എത്ര നാള്‍ നീണ്ടു നില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. പക്ഷെ അന്തിമവിജയം, അത് നമ്മുടേതായിരിക്കും. ഒരു ശോഭനമായ ഭാവിക്കായി ഈ ബുദ്ധിമുട്ടുകളോട് സമരസപ്പെട്ടുകൊണ്ട് അല്പകാലം കൂടി നമുക്ക് ജീവിക്കാം.

Tags: Coronaindiaസര്‍ക്കാര്‍covidലോക്ഡൗണ്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബീജിംഗിൽ നടക്കുന്ന രാഷ്‌ട്രത്തലവൻമാരുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും ; സമ്മേളനത്തിൽ എത്തുക പുടിനടക്കമുള്ള നേതാക്കൾ

India

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

World

ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട് ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രിയുടെ ആശംസ അറിയിച്ച് എസ് ജയശങ്കർ

India

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

India

ഞങ്ങളെ തകർക്കാൻ ശ്രമിക്കുകയാണ് : അജിത് ഡോവൽ കാരണമാണ് പാകിസ്ഥാനിൽ ആക്രമണങ്ങൾ നടക്കുന്നത് ; അസിം മുനീർ

പുതിയ വാര്‍ത്തകള്‍

അദ്ധ്യാത്മരാമായണം – രാമായണ മാസം; ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies