തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പേരില്‍ സഹകരണ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സാലറി ചാലഞ്ചിലൂടെ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സംഘം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇടത്തരക്കാരായ സഹകരണ ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കാനുള്ള നീക്കം നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. കൊറോണ പ്രതിരോധത്തിനായി ഓരോ ജീവനക്കാരില്‍ നിന്നും അവരുടെ താല്പര്യത്തിനനുസരിച്ചുള്ള തുക മാത്രമേ സംഭാവനയായി സ്വീകരിക്കാവൂ.
സംഘം ഭരണസമിതി മുഖേനയോ മറ്റ് മാര്‍ഗ്ഗങ്ങളില്‍ കൂടിയോ സഹകരണ ജീവനക്കാരില്‍ നിന്നും അവരുടെ സമ്മതമില്ലാതെ ഒരു മാസത്തെ ശമ്പളം ഈടാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സംഘം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: