തിരുവനന്തപുരം: ‘വിണ്ണില്‍ പൂത്ത പൂവായി… മണ്ണില്‍ നീയായിവന്നു..ഡാലിയ…പൂങ്കവിള്‍ മഞ്ഞുനീര്‍ തൊട്ടുവോ…എന്‍വെണ്ണക്കല്‍ ശില്‍പമേ…’ അര്‍ജ്ജുനന്‍ മാസ്റ്റര്‍ പാട്ട് നിര്‍ത്തി, ചലന ശേഷി കുറഞ്ഞ വലത് കയ്യ് ഇടത് കയ്യുടെ സഹായത്താല്‍ ഹാര്‍മോണിയത്തില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ അവിസ്മരണീയ പ്രണയ ഗാനത്തിന് ഈണം പിറന്നിരുന്നു. അതും ലോക നാടക സൃഷ്ടാവ് വില്യം ഷേക്‌സ്പിയറുടെ ജീവിത കഥ യ്‌ക്ക്. തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം എന്ന നാടകത്തിന്. അര്‍ജ്ജുനന്‍മാസ്റ്ററുടെ ഹൃയത്തില്‍ നിന്നും പെയ്തിറങ്ങിയ സംഗീതമഴയിലെ അവസാന തുള്ളി.
1995 ല്‍ ‘തേവാരം എന്ന നാടകത്തിന് വേണ്ടിയാണ് അര്‍ജ്ജുനന്‍ മാസ്റ്റർ സൗപര്‍ണിക സമിതിക്കായി ആദ്യം ഈണം പകരുന്നത്. അശോക് ശശി രചിച്ച തേവാരം അഡ്വ വെഞ്ഞാറമൂട് രാമചന്ദ്രൻ ആയിരുന്നു സംവിധാനം. അവിടന്ന് ഇങ്ങോ ട്ട് 25 വർഷമായി അവതരണഗാനം മുതല്‍ ഇപ്പോഴത്തെ നാടകമായ ഇതിഹാസത്തിലെ ഗാനങ്ങള്‍ക്ക് വരെ സൗപർണിക്ക് ഒപ്പം ഉണ്ടായിരുന്നു അർജ്ജുനൻ മാസ്റ്റർ അസുഖം ശരീരത്തെ തളര്‍ത്തുന്നത് വരെ മകന്‍ അനില്‍.എം. അര്‍ജ്ജുനന്റെ തിരുവനന്തപുരത്തെ റക്കോഡിംഗ് സ്റ്റുഡിയോ ‘ആരഭിയി’ലിരുന്നായിരുന്നു ഈണമൊരുക്കിയത്. ഹൃദയത്തിലെ സംഗീതം ഹാര്‍മോണിയത്തില്‍ വിരിയിക്കുന്ന വലത് കയ്യുള്‍പ്പെടെ തളര്‍ന്നതോടെ കൊച്ചിയിലെ വീട്ടിലായി. പക്ഷെ സംഗീതത്തിന്റെ തിരയിളക്കം ശരീരത്തിന്റെ തളര്‍ച്ചയെ തോല്‍പിച്ചു. വീല്‍ച്ചെയറില്‍, ജീവനാഡിയായ ഹാര്‍മോണിയത്തിനരികില്‍ എത്തി ഇടത് കൈകൊണ്ട് വലത്‌കൈയ് ഹാര്‍മോണിയത്തില്‍ എടുത്ത് വയ്‌ക്കുമ്പോള്‍ സംഗീതം വിരലുകളെ ചലിപ്പിക്കും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൗപര്‍ണികയുടെ ഗാനങ്ങള്‍ക്ക് അര്‍ജ്ജുനന്‍മാസ്റ്റര്‍ ജീവന്‍ നല്‍കുന്നത് വീട്ടിലിരുന്നതാണ്. ഗാനരചയിതാവ് വിഭു പിരപ്പന്‍കോട്, നാടക സംവിധായകർ അശോക് ശശി ഗായകന്‍ കല്ലറ ഗോപന്‍ എന്നിവര്‍ ആറ് ഗാനങ്ങളുമായി പതിവുപോലെ വീട്ടിലെത്തി. പുതിയ അവതരണഗാനം ഉള്‍പ്പെടെ അഞ്ചെണ്ണം മനോഹരമായി എന്ന് പറഞ്ഞ മാസ്റ്റര്‍ പ്രണയ രംഗത്തേക്കുള്ള ഗാനം മാറ്റാന്‍ ആവശ്യപ്പെട്ടു. നിര്‍ജ്ജീവമായ ഏത് വരികളെയും സംഗീതത്തിലൂടെ ജീവന്‍നല്‍കുന്ന അപൂര്‍വ്വ സംവിധായകരില്‍ ഒരാളാണ് മാസ്റ്ററ്റര്‍. ആദ്യമായാണ് മാസ്റ്റര്‍ അങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കുന്നത്. അതിന് കാരണവും രചയിതാവായ വിഭുവിനോട് പറഞ്ഞു.
ഷേക്‌സിപിയറിന്റെ കാലഘട്ടവും അതിനനുസരിച്ച സംഗീതവും ഉണ്ടെങ്കില്‍ മാത്രമേ അതില്‍ പ്രണയത്തിന്റെ തീവ്രത ഉണര്‍ത്താനാകൂ. അതിന് പെപ്പറ്റ് നാടകം(പാവനാടകം)ത്തിന് അനുയോജ്യമായ സംഗീതം വേണം. അര്‍ജ്ജുനന്‍മാസ്റ്റര്‍ ഈണം നല്‍കി. അതിനനുസരിച്ച് ആണ് വരികള്‍ എഴുതിയതെന്ന് വിഭു ജന്മഭൂമിയോട് പങ്കുവച്ചു.
കല്ലറഗോപന്‍ രണ്ട് ദിവസം അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഈണം പഠിച്ചു. അതിനുശേഷം കല്ലറഗോപനും മകള്‍ നാരായണി ഗോപനും ചേര്‍ന്ന് ആരഭി സ്റ്റുഡിയോയിലാണ് ആലപിച്ചത്. നാടകം േദിയിൽ എത്തിയപ്പോൾ, 86-ാം വയസ്സില്‍ ഹൃദയത്തിലെ പ്രണയം ആവാഹിച്ച് പടിഞ്ഞാറന്‍ ശൈലിയില്‍ തീര്‍ത്ത ആ സംഗീതത്തിനായിരുന്നു ആരാധകര്‍ ഏറെ. അര്‍ജ്ജുനന്‍മാസ്റ്ററെന്ന സംഗീത കുലപതിയുടെ ജീവിതത്തിലെ ആ അവസാന ഈണത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: