തിരുവനന്തപുരം: കൊറാണയെ തുടര്‍ന്ന് ലൊക്ഡൗണിലായ സിനിമാ രംഗത്തുനിന്ന് വന്ന ചൂടുള്ള വാര്‍ത്ത യായിരുന്നു നടി കീര്‍ത്തി സുരേഷിന്റെ വിവാഹം. പ്രമുഖ വ്യവസായിയുമായി കീര്‍ത്തിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചെന്നെയിരുന്നു പ്രചരണം.. പിതാവ് ജി. സുരേഷ് കുമാറോ മാതാവ് നടി മേനകയോ അറിയാത്ത വിവാഹം ഉറപ്പിക്കല്‍ നടത്തിയത് സോഷ്യല്‍ മീഡിയകളാണ്. ‘ഉടനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല’ എന്നു വ്യക്തമാക്കി, കിംവദന്തികള്‍ക്കെതിരെ കീര്‍ത്തി തന്നെ രംഗത്തു വന്നിരിക്കുകയാണ്.
” വാര്‍ത്ത എനിക്കും അത്ഭുതമായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പ്രചരിച്ചതെന്നറിയില്ല. കല്ല്യാണ പദ്ധതികളൊന്നും ഇപ്പോള്‍ ഇല്ല. ,” കീര്‍ത്തി പറയുന്നു. ”തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പരിഹാസ്യമായ കിംവദന്തികള്‍” പ്രചരിപ്പിക്കുന്നതിനേക്കാള്‍, കൈകാര്യം ചെയ്യേണ്ട കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ് രാജ്യത്ത് ഇപ്പോളുള്ളതെന്നും കീര്‍ത്തി പറഞ്ഞു.
‘അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ക്ക് പകരം കോവിഡ് -19 മഹാമാരിക്കെതിരെ പോരാടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സുരക്ഷിതരായി തുടരുക, സാമൂഹിക അകലം പാലിക്കുക, നിങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതമായി സൂക്ഷിക്കാന്‍ ശ്രമിക്കുക ” കീര്‍ത്തി സുരേഷ്്കൂട്ടിച്ചേര്ത്തു.
നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യില്‍ അഭിനയിച്ചുവരികയായിരുന്നു കീര്‍ത്തി. ചിത്രത്തില്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. ചെന്നൈയിലാണ് കീര്‍ത്തി ഇപ്പോള്‍. തിരുവന്തപുരത്തെ വീട്ടിലേക്ക് വരാനിരുന്നതാണ്. ‘മിസ് ഇന്ത്യാ’ സിനിമയുടെ ചെറിയ ജോലികള്‍ ബാക്കിയുള്ളതിനാല്‍ യാത്ര രണ്ടു ദിവസത്തേക്ക് നീട്ടി. ലോക് ഡൗണ്‍ വന്നതിനാല്‍ യാത്ര മുടങ്ങി.
2000-ല്‍ ബാലതാരമായി ചലച്ചിത്രങ്ങളില്‍ അഭിനയിച്ച കീര്‍ത്തി, പഠനവും ഫാഷന്‍ ഡിസൈനില്‍ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ല്‍ പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീര്‍ത്തിയുടെ ആദ്യ ചലച്ചിത്രം
വിഖ്യാത അഭിനേത്രി സാവിത്രിയുടെ ജീവിതം പറഞ്ഞ തെലുങ്ക്് ചിത്രം ‘മഹാനടി’ക്ക് ശേഷം തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറി. ‘മഹാനടി’യിലെ സാവിത്രിയായുള്ള പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹട മാണ് കീര്‍ത്തിയുടെ പുതിയ മലയാള ചിത്രം. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടെ മലയാള ചിത്രം. ദൂബായായില് ‘ജന്മഭൂമി’ സംഘടിപ്പിച്ച് ‘മോഹന്‍ലാലും കൂട്ടുകാരും’ മെഗാഷോയില്‍ കീര്‍ത്തിയെ ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: