കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇതാദ്യമായി രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു. ഇന്നു രോഗം സ്ഥിരീകരിച്ച 109പേരില്‍ 79 പേര് ഇന്ത്യാക്കാരാണ്. കഴിഞ്ഞ ദിവസങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗം സംശയിക്കുന്ന നൂറു കണക്കിന് തൊഴിലാളികളെ കൂട്ടത്തോടെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. കബദില്‍ നിന്നും 350പേരെയാണ് ഇന്ന് കെ ഓ സി ക്വാറന്റൈന് സെന്ററിലേക്ക് മാറ്റി.
ഇവിടെ 7600 പേരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ നേഴ്സ് മാരെ ആശുപത്രികള്‍ക്ക് സമീപത്തു തന്നെ പാര്‍പ്പിക്കുന്നതിനായി സ്കൂളുകള്‍ ഒരുങ്ങുന്നു. ഇതോടെ കുടുംബത്തോടൊപ്പം കഴിയുന്ന നേഴ്സ് മാരെയും ഇവിടെ പാര്‍പ്പിക്കുന്നതിനാണ് നീക്കം. 304 ഇന്ത്യന്‍ പൗരന്മാര്ക്കാണ് കുവൈത്തില്‍ നിലവില്‍ വൈറസ് ബാധയുള്ളത്. ഇത് സ്വദേശികളേക്കാള്‍ കൂടുതലാണ്. 242 കുവൈറ്റ് പൗരന്മാര്, 34 ബംഗ്ലാദേശ് പൗരന്മാര്, 37 ഈജിപ്ത് പൗരന്മാര്, 11 ഫിലിപ്പീന്‍സുകാര്‍, 12 പാകിസ്ഥാന് എന്നിങ്ങനെയാണ് രാജ്യത്ത് രോഗബാധിതരുടെ രാജ്യം തിരിച്ചുള്ള കണക്ക്.
കുവൈറ്റ് പൗരന്മാരേക്കാള് വിദേശികള്‍ക്ക് കൊവിഡ് ബാധിച്ചതോടെ വിദേശികള്‍ തിങ്ങിപാര്‍ക്കുന്ന ജലീബ് അല്‍ ഷുവൈഖ്, ഫര്‍വാനിയ, മഹബുള്ള മേഖലകളില്‍ പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതോടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ വലിയ തിരക്കാണ് ബഖാലകളില്‍ അടക്കം ഉള്ളത്.
യാത്രനിയന്ത്രണങ്ങളുടെ ഭാഗമായി ഫര്‍വാനിയ ജലീബ് പ്രദേശങ്ങളിലേക്കുള്ള കവാടങ്ങള്‍ അടക്കുന്ന നടപടികള്‍ ആരംഭിച്ചു. പല സ്ഥലങ്ങളിലും റോഡ് ഉപരോധിക്കാന്‍ കോണ്‍ക്രീറ്റ് ബീമുകളടക്കം ബാരിക്കേടുകള്‍ സജ്ജമായിട്ടുണ്ട്. അതേ സമയം രാജ്യത്ത് രോഗമുക്തരായ ആകെ ആളുകളുടെ എണ്ണം 103 ആയി. 20പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. രാജ്യത്തെ മൊത്തം കൊറൊണ വൈറസ് ബാധിതരുടെ എണ്ണം 665 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: