ന്യൂദല്‍ഹി: ദേശീയ ആരോഗ്യ ദൗത്യ ഫണ്ടിലേക്ക് മൂവായിരം കോടി രൂപ കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. നേരത്തെ നല്കിയ 1,100 കോടി രൂപയ്ക്ക് പുറമേയാണ് ഈ തുക.ലോക്ക്ഡൗണ്‍ കാലത്ത് ഇതുവരെ 16.94 ലക്ഷംമെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. 13 സംസ്ഥാനങ്ങളില്‍ 1.3 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും 8 സംസ്ഥാനങ്ങളില്‍ 1.32 ലക്ഷം മെട്രിക് ടണ്‍ അരിയുമാണ് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ പതിമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 1340 വാഗണുകളില്‍ പഞ്ചസാര, 958 വാഗണുകളില്‍ ഉപ്പ്, 316 വാഗണുകളില്‍ ഭക്ഷ്യ എണ്ണ എന്നിവയും വിവിധ സംസ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ട്.
നേരത്തെ, സംസ്ഥാന ദുരന്ത നിവാരണ നിധിയിന്‍ കീഴില്‍,എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 11,092 കോടി രൂപ അനുവദിക്കാനുള്ള തീരുമാനത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ അംഗീകാരം നല്‍കിയിരുന്നു. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫെറെന്‍സില്‍ ,സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയിരുന്നു.
സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്കുള്ള നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ഗഡുവാണ് കേന്ദ്രം അനുവദിച്ചത് . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍,സംസ്ഥാനങ്ങളുടെ കൈവശം കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പതിവിലും നേരത്തെയുള്ള ഈ നടപടി .
കോവിഡ് 19 പ്രതിരോധ-നിയന്ത്രണ നടപടികള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനായി ,സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, സംസ്ഥാന ദുരന്ത പ്രതികരണ നിധി ഉപയോഗപ്പെടുത്താനും കേന്ദ്രം അനുവാദം നല്‍കിയിരുന്നു.. ഇതിനായി നിലവിലെ ചട്ടങ്ങളില്‍ കഴിഞ്ഞ മാസം 14 നു കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: