ബിഗ്ബോസ് സീസന് രണ്ടിനു ശേഷം ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്ക്രീനില്‍. ഇന്നുമുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ എന്ന പരിപാടിയിലാണ് അദ്ദേഹം എത്തുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി സാങ്കേതികവിദ്യയുടെ നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന പരിപാടി കൂടിയാണ് ഇത്.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവച്ചിരുന്ന ഈ സാഹചര്യത്തില്‍ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കുന്ന ഈ പരിപാടിയില്‍ രജിത് കുമാറിനൊപ്പം ജഗദീഷ്, ടിനി ടോം, ബിജു കുട്ടന്, കലാഭവന്‍ പ്രജോദ് ഉള്‍പ്പെടെ നിരവധി താരങ്ങളും പ്രമുഖ വ്യക്തികളും ഈ സമയത്തെ വിശേഷങ്ങളും ഓര്‍മ്മപ്പെടുത്തലുകളും മറ്റു രസകരമായ സംഭവങ്ങളുമായി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നു. രാത്രി ഒന്‍പത് പണിക്കാണ് പരിപാടിയുടെ സംപ്രേക്ഷണ സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: