ചെന്നൈ: കഴിഞ്ഞ മാസം ദല്‍ഹിയിലെ തബ്ലീഗ് മത സമ്മേളനത്തില്‍ ജമാഅത്തിന്റെ വനിതാ വിഭാഗമായ മസ്തൂറാത്ത് ജമാഅത്തിലെ ഒരു കൂട്ടം വനിതാ പ്രഭാഷകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍. 15 ദിവസം മുമ്പ് ഈ സ്ത്രീകള്‍ തമിഴ്നാടുള്‍പ്പെടെ പല സംസ്ഥാനങ്ങളിലേക്കും പോയിട്ടുണ്ടെന്നും ഏജന്‍സികള്‍ വ്യക്തമാക്കി.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത വനിത വിഭാഗത്തിന്റെ പ്രവര്‍ത്തന രീതി പുരുഷന്മാരിനിന്നും വ്യത്യസ്ഥമാണെന്ന് അധികൃതര്‍ പറയുന്നു. വീടുകളില്‍ താമസിച്ചാണ് ഇവര്‍ മതപ്രചാരണം നടത്തുന്നത്. ഇവര്‍ നിരവധി വീടുകളില്‍ ദിവസങ്ങളോളം കഴിഞ്ഞതിനാല്‍ രോഗവ്യാപന സാധ്യത കൂട്ടുന്നുവെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.
നിസാമുദ്ദീനില്‍ നിന്നെത്തിയവരുടെ നീണ്ട സമ്പര്‍ക്കപ്പട്ടിക ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇതിനിടയിലാണ് വനിതാ പ്രഭാഷകരും വിവിധയിടങ്ങളിലെ വീടുകളില്‍ പ്രാര്ത്ഥ ചടങ്ങുകള്‍ നടത്തിയതായി കണ്ടെത്തിയത്. എത്യോപ്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള ഏതാനും പ്രതിനിധികള്‍ ഇന്ത്യയിലെ വനിതാ മത പ്രഭാഷകരോടൊപ്പം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് ദിവസങ്ങളോളം ഒരോ വീടുകളില്‍ കഴിഞ്ഞാണ് പ്രാര്‍ത്ഥനാ ചടങ്ങ് നടത്തിയത്. വീട്ടുകാരുമായി അടുത്തിടപഴകാന്‍ സാധ്യതയേറെ ആയതിനാല്‍ രോഗ വ്യാപന സാധ്യതയും കൂടുതലാണ്. ഇവര്‍ താമസിച്ച വീടുകള്‍ കണ്ടെത്താന്‍ ജില്ല പോലീസ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
അതേസമയം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തമിഴ്നാട്ടില്‍ എത്തിയ ശേഷം ഒളിവിലായിരുന്ന പത്ത് മലേഷ്യന്‍ സ്വദേശികള്‍ ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റഡിയിലായി. മലേഷ്യയിലേക്കുള്ള പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനായിരുന്നു ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: