കൊച്ചി: കൊറോണ ഭീതി മൂലം പ്രതിസന്ധി നേരിടുന്ന, നിത്യനിദാന ചെലവുകള്‍ക്കു പോലും പ്രയാസമനുഭവിക്കുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും ധനസഹായം പ്രഖ്യാപിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ വരവ് ഇല്ലാതായെന്നും ജീവനക്കാര്‍ക്ക് വരുമാനം ലഭിക്കുന്നില്ലെന്നും സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. സി. കൃഷ്ണവര്‍മരാജയും ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രജീവനക്കാര്‍ മുഴുപട്ടിണിയിലാണ്. അസംഘടിത മേഖലയിലെ ജീവനക്കാര്‍ക്ക് സാമ്പത്തിക പാക്കേജുകള്‍ നടപ്പാക്കുന്നത് ആശാജനകമാണ്. ക്ഷേത്രജീവനക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം, നിവേദനത്തില്‍ പറയുന്നു.
ഇരുപത്തയ്യായിരത്തോളം വരുന്ന മദ്രസ അധ്യാപകര്‍ക്ക് മാത്രം രണ്ടായിരം രൂപ വീതം ധനസഹായം നല്കാന് തയാറായ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മതവിവേചമാണെന്ന് പ്രൊഫ. സി. കൃഷ്ണവര്‍മരാജയും ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടിയും അഭിപ്രായപ്പെട്ടു. ആധ്യാത്മിക, മത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹൈന്ദവേതര സമൂഹത്തിന് പലവിധ സാമ്പത്തിക സഹായങ്ങളും നല്കുമ്പോള് ക്ഷേത്രങ്ങൡലെ ജീവനക്കാര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നത് സാമൂഹിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇതര മതസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതു പോലെ ദേവസ്വം ബോര്‍ഡിനും സ്വകാര്യ ഊരാഴ്മയ്ക്കും കീഴിലുള്ള എല്ലാ ജീവനക്കാര്‍ക്കും മൂന്നു മാസത്തേക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: