മുക്കം: കുട്ടികളുടെ മനസ്സിലും കൊറോണ ഭീതി യാണ്. അവധിക്കാലം കിട്ടിയാല്‍ കളിചിരികളില്‍ മുഴുകുമായിരുന്ന അവര്‍ ഇന്ന് കൊറോണ ക്ലിനിക്ക് ആവഷ്കരിക്കുകയാണ്. പഴയ മിഠായികടയും പടക്കകടയുടെയും സ്ഥാനത്ത് അവര്‍ ‘കൊറോണ ക്ലിനിക്കു’കളാണ് കെട്ടിയുണ്ടാക്കുന്നത്.
ചുറ്റും മാരകമായ രോഗം പടര്‍ന്നുപിടിക്കുന്നതിന്റെ ആഘാതം അവരുടെ മനസ്സിലും ആണ്ടിറങ്ങുകയാണ്. കഴിഞ്ഞ ദിവസം പന്നിക്കോട് പരവരിയില്‍ ഒരു വീട്ടുമുറ്റത്ത് കുട്ടികള്‍ ഒരുക്കിയത് കൊറോണ ക്ലിനിക്. ക്ലിനിക്ക് ഒരുക്കിയതും, രോഗിയായും ഡോക്ടറായും വേഷം കെട്ടിയതുമെല്ലാം കുട്ടികള്‍. അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതും കൊച്ചു കൂട്ടുകാര്‍ തന്നെ. പത്രങ്ങളിലും ടിവിയിലും രാപ്പകലില്ലാതെ വരുന്ന വാര്‍ത്തകള്‍ കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുന്നു. ഇവയെല്ലാം ഈ ചെറുചലനചിത്രത്തില് കാണാം.
പന്നിക്കോട് പരവരിയില്‍ ഷാജഹാന്റെയും ആയിഷയുടെയും മകളായ ഹംദയാണ് ഡോക്ടറായി അഭിനയിച്ചത്. ഹംദയുടെ സഹോദരി നൗറ ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. പരവരിയില്‍ മിന്സറിന്റെ മക്കളായ നസീല്‍, ഹനീന്, നവാല്‍ , ശിഹാബിന്റെ മക്കളായ അസീം, അബീദ് എന്നിവര്‍ രോഗികളായും വേഷമിട്ടു. രോഗഭീതിയുടെ വ്യാപ്തിയും അതുണ്ടാക്കുന്ന ദുരിതങ്ങളുമെല്ലാം മുന്‍പരിചയമില്ലെങ്കിലും ഭംഗിയായി അവര്‍ ചിത്രീകരിക്കുന്നു. വീട്ടില്‍ അടച്ചിട്ടിരിക്കുന്ന ലോക് ഡൗണ്‍ കാലത്ത് ഓരോരുത്തരും മൊബൈല്‍ ഫോണുകളിലേക്ക് മുഖം താഴ്ത്തുമ്പോള്‍ അതേ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സര്‍ഗാവിഷ്കാരത്തിന് വിനിയോഗിക്കുകയാണ് ഈ കൊച്ചുകൂട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: