കുവൈറ്റ് സിറ്റി – താമസ കുടിയേറ്റ നിയമ ലംഘകര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടു പോകുന്നതിനുള്ള പൊതുമാപ്പ് ആരംഭിച്ചു. ഇന്ത്യക്കാരുടെ രെജിസ്ട്രേഷന് ഏപ്രില്‍ 11 മുതല്‍ 15 വരെയാണ് ആഭ്യന്തര മന്ത്രാലയം ക്രമീകരിച്ചിരിക്കുന്ന സമയം. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് സഹായവുമായി കുവൈറ്റിലെ വിവിധ സംഘടനകളാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
ഭാരതീയ പ്രവാസി പരിഷത്തിന്റെ നേതൃത്വത്തില്‍ കുവൈറ്റിലെ എല്ലാ ഏരിയകളിലുമായി തങ്ങളുടെ പ്രവര്‍ത്തകര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരെ നേരിട്ട് കണ്ട് അപേക്ഷകള്‍ സ്വീകരിച്ച് ഇന്ത്യന്‍ എംബസ്സിയുമായി സഹകരിച്ച് യാത്രാ രേഖകള്‍ എത്തിച്ചുനല്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. എന്നാല്‍ അപേക്ഷയോടൊപ്പം നല്‍കേണ്ട 5 കുവൈറ്റ് ദിനാര്‍ ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സേവാദര്‍ശന്‍, ബി.പി.പി. എന്നീ സംഘടനകള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് കത്ത് നല്കി.
ഫീസ് ഒഴിവാക്കി നല്‍കാമെന്ന തീരുമാനം സംബന്ധിച്ച് അനുഭാവപൂര്‍വ്വം നടപടി സ്വീകരിക്കാമെന്ന് മന്ത്രാലയ അധികൃതര്‍ ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെയാണ് പൊതുമാപ്പ് കാലാവധി. എല്ലാ രാജ്യക്കാര്‍ക്കുമായി ജലീബ് അല്‍ ശുയൂഖിലാണ് പുതിയ കേന്ദ്രങ്ങള്‍ തുറന്നത്. രാവിലെ എട്ടുമണി മുതല്‍ ഉച്ചക്ക് രണ്ടുമണി വരെയാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: