കൊല്‍ക്കത്ത: ഇന്ത്യന്‍ വംശജനായ ഇറാനിയന്‍ മധ്യനിരതാരം ഒമിഡ് സിങ്ങുമായി കൊല്‍ക്കത്തയിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാള്‍ രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു.
ഒമിഡുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഉണ്ടാക്കി. അടുത്ത സീസണിന്റെ തുടക്കത്തില്‍ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് ഈസ്റ്റ് ബംഗാള്‍ ഉദ്യോഗസ്ഥന് ദേവബ്രത സര്‍ക്കാര്‍ പറഞ്ഞു.
ഇരുപത്തിയൊമ്പതുവയസുകാരനായ ഒമിഡ് പഞ്ചാബുകാരനാണ്. ഗള്‍ഫ് പ്രോ ലീഗില്‍ മസ്ജദ് സോളിമന് എഫ്സിയുടെ കളിക്കാരനാണ്. ഒമിഡിനെ ഇന്ത്യന്‍ ടീമിലെത്തിക്കാന്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന് ഇഗോള്‍ സ്റ്റിമാച്ചിന് ഏറെ താല്‍പ്പര്യമുണ്ടായിരുന്നു.
ഇഗോര്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ തീരുമാനിച്ചെന്നും ഒമിഡ് ഇറാനിയന്‍ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഐ ലീഗ് നിര്‍ത്തിവച്ചിരിക്കുകാണ്. നിലവില്‍ ഈസ്റ്റ്് ബംഗാള്‍ പോയിന്റ് നിലയില്‍ രണ്ടാമതാണ്. ഈസ്റ്റ് ബംഗാളിന്റെ പരമ്പരാഗത വൈരാഗികളായ മോഹന്‍ ബഗാന് കൊല്‍ക്കത്ത നേരത്തെ തന്നെ ഐ ലീഗ് കിരീടം ഉറപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: