ആലപ്പുഴ: സേവാഭാരതി പ്രവര്ത്തകന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. ചെങ്ങന്നൂര്‍ മലയില്‍ പുത്തന്‍വീട്ടില്‍ അമ്പാടിയാണ് (24) മര്‍ദ്ദനത്തിന് ഇരയായത്. ചെങ്ങന്നൂര്‍ ഐടിഐ ജങ്ങ്ഷനില്‍ തടഞ്ഞു നിര്‍ത്തി എവിടെ പോവുകയാണ് എന്ന് ചോദിച്ചു കൊണ്ടായിരുന്നു മദ്ദനം. ലാത്തി കൊണ്ട് അടിച്ചതിന് ശേഷം വലിച്ച് ജീപ്പിലേക്ക് കയറ്റി. സ്റ്റേഷനില്‍ കൊണ്ടുപോയി കരണത്ത് അടിക്കുകയും, വയറില്‍ ചവിട്ടുകയും ചെയ്തു. സേവാഭാരതിയുടെ പ്രവര്‍ത്തകനാണെന്നു പോലീസ് അനുവദിച്ച പാസ് തന്റെ പക്കല്‍ ഉണ്ടെന്നും പറഞ്ഞിട്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പടെ ഭക്ഷണപ്പൊതി നല്‍കിയിരുന്നത് അമ്പാടി ഉള്‍പ്പെട്ടവരായിരുന്നു.
സേവാഭാരതിയുടെ ഭക്ഷണ വിതരണത്തിന്റെ ചുമതലക്കാരനായിരുന്നു അമ്പാടി. സേവാഭാരതി കഴിഞ്ഞ ഒരാഴ്ചയായി ചെങ്ങന്നൂരിന്റെ വിവിധ പ്രദേശങ്ങളില്‍ ഭക്ഷണ വിതരണം നടത്തുന്നുണ്ടായിരുന്നു. ഭക്ഷണ വിതരണത്തിന്റെ ആവശ്യത്തിനായി പോയി തിരിച്ചു വന്നപ്പോഴാണ് ചെങ്ങന്നുര്‍ എസ്ഐ എസ്. വി ബിജു എന്നെ മര്‍ദ്ദിച്ചതെന്ന് അമ്പാടി പറഞ്ഞു. കോവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതി ചെങ്ങന്നൂരില്‍ സജീവ സാന്നിദ്ധ്യമാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുക്കളായ സിപിഎമ്മിന്റെ ഒത്താശയോടെയാണ് എസ്ഐ ബിജു ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് മുമ്പ് ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്താല്‍ പങ്കെടുത്ത പ്രവര്‍ത്തകനെ ബിജു മര്‍ദ്ദിച്ചിരുന്നു. പരുക്കേറ്റ അമ്പാടിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: