കുറവിലങ്ങാട്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ മലയാളി നഴ്സ് മരിച്ചു. കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയില്‍ ജോര്‍ജ് പോളിന്റെ (സണ്ണി) ഭാര്യ ബീന (54)യാണ് മരിച്ചത്. ദ്രോഗ്ഡ ലൂര്‍ദ്ദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ ജോര്‍ജാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മാസം മുതല്‍ ബീന ജോലിയില്‍ നിന്നും അവധിയിലായിരുന്നു. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തും. ബള്‍ഗേറിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ റോസ്മിയും ആന്‍മിയും ഇവരുടെ മക്കളാണ്. ബീനയുടെ ഭര്‍ത്താവ് ജോര്‍ജും മകള്‍ ആന്‍മിയും നിലവില്‍ അയര്‍ലണ്ടില്‍ നിരീക്ഷണത്തിലാണ്. മകള്‍ റോസ്മി അയര്‍ലണ്ടിലേക്ക് വരാന്‍ കഴിയാത്തതുമൂലം നിലവില്‍ ബള്‍ഗേറിയയിലാണുള്ളത്. 15 വര്‍ഷമായി ഇവരുടെ കുടുംബം അയര്‍ലണ്ടിലാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: