ന്യൂദല്‍ഹി : കോവിഡിനെ പ്രതിരോധിക്കുന്നതിന്റ ഭാഗമായി ഇന്ന് രാത്രി ഐക്യദീപം തെളിയിക്കാന്‍ മറക്കരുതെന്ന് ജനങ്ങളെ വീണ്ടും ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിക്കാന്‍ മറക്കരുതെന്ന് പ്രധാനമന്ത്രി വീണ്ടും ഓര്‍മ്മിപ്പിച്ചു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിനാകെ ഒരുമയുടെ സന്ദേശം പകരാനെന്ന പേരിലാണ് പ്രധാനമന്ത്രിയുടെ ദിയാ ജലാവോ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ആരും വീടിന് പുറത്തിറങ്ങി ദീപം തെളിക്കരുതെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചിട്ടുണ്ട്. ദീപം തെളിയിക്കാന്‍ മറക്കരുതെന്ന് കേന്ദ്രമന്ത്രിമാരും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
ജനതാ കര്‍ഫ്യൂവിന് കിട്ടിയ ജനപിന്തുണ ദീപം തെളിക്കലിലും പ്രകടമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ചിലച്ചിത്ര, സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ ഇതിനോടകം തന്നെ ദീപം തെളിയിക്കുന്നതിനെ പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിരുന്നു.
അതേസമയം ലൈറ്റുകള്‍ ഒരുമിച്ച് അണയ്ക്കുന്നത് വൈദ്യുതി നിലയ്ക്കുന്നതിന് കാരണമാകുമെന്ന വാദത്തെ കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം തള്ളിക്കളഞ്ഞു. ഒരു വിധത്തിലും വൈദ്യുതി നിലയ്ക്കുന്നതിന് ഇടയാവില്ലെന്നും അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
വീടുകളിലെ ലൈറ്റുകള്‍ മാത്രമേ അണയ്ക്കുന്നുള്ളൂ, ഫാനും എസിയും ഫ്രിഡ്ജും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും അണയ്ക്കുന്നില്ല. തെരുവ് വിളക്കുകളും ആശുപത്രി അടക്കമുള്ള അത്യാവശ്യ സര്‍വീസ് ഓഫീസുകളിലെ ലൈറ്റുകളും അണയ്ക്കുന്നില്ല. അതുകൊണ്ട് വൈദ്യുതിക്ക് ഒരു കുഴപ്പവുമുണ്ടാകില്ല എന്നു ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: