ന്യൂയോര്‍ക്ക്: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയും ഇറ്റലിയും മാത്രമല്ല സ്പെയിനും ഫ്രാന്‍സും ബ്രിട്ടനുംചൈനയെ മറികടന്നു. ചൈനയില്‍ 3,326 പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 81,639 പേര്‍ക്ക് രോഗബാധ. രോഗം ഭേദമായവര്‍ 76,755. സ്പെയിനില്‍ മരണമടഞ്ഞവര്‍ 11,744. രോഗബാധ 1,24,736. ഭേദമായവര്‍ 34,219.
അമേരിക്കയില്‍ രോഗം ബാധിച്ചവര്‍ 2,77,613 ആണ്. മരണം 7406. രോഗം ഭേദമായവര്‍ 12,294 പേര്. ന്യൂയോര്‍ക്കില്‍ 3218 പേരും ന്യൂജഴ്സിയില്‍ 646 പേരും മരിച്ചു. മിഷിഗണ്‍ 479, ലൂസിയാന 370, എന്നിങ്ങനെയാണ് കണക്ക്.ഇവിടുത്തെ കാലിഫോര്‍ണിയായില്‍ മരണം അതിവേഗം കൂടുകയാണ്.
പുതിയ 314 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവിടെ’മരണം 285 ആയി. രോഗം ബാധിച്ചവര്‍ 12581. 14681 പേര് മരണമടഞ്ഞ ഇറ്റലിയില്‍ 1,19,827 പേര്‍ക്ക് രോഗം പിടിപെട്ടു, ഭേദമായവരുടെ എണ്ണം 30,513.
ഫ്രാന്‍സില്‍ മരണം 6507 ആയി. രോഗംബാധിച്ചവര്‍ 82,165 പേര്. അസുഖം മാറിയവര്‍ 14,008 പേര്. ഇറാനില്‍ 3,452 മരണം. രോഗബാധ 55,743. ഭേദമായവര്‍ 19,736. ബ്രിട്ടനില്‍ 4,313 പേര് മരിച്ചു,
41,903 പേര്‍ക്ക് രോഗം ബാധിച്ചു, 135 പേര്‍ക്കു മാത്രമാണ് രോഗം ഭേദമായത്. അതേ സമയം ബെല്‍ജിയത്തില്‍ മരണം ആയിരം കവിഞ്ഞു, 1,283. 18,431 പേര്‍ക്ക് രോഗമുണ്ട്, ഭേദമായവര്‍ 3,247.ജര്‍മനിയില്‍ 1295 ആയി മരണം. രോഗബാധ 92,050. ഭേദമായവര്‍ 24,575. നെതര്‍ലന്‍ഡ്സില്‍ 1,651 ആയി മരണം. രോഗബാധ 16,627. ഭേദമായവര്‍ 252 മാത്രം. കാനഡ (മരണം 208), ആസ്ട്രിയ (186), പോര്‍ച്ചുഗല്‍ (266) ബ്രസീല്‍ (365), സ്വീഡന് (373) എന്നിടങ്ങളിലും മരണങ്ങള് കൂടിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: