പുനലൂര്‍: കരാറുകാരന് കയ്യൊഴിഞ്ഞതോടെ നിര്‍മാണ ജോലിക്കായി ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ എത്തപ്പെട്ട ഒരുകൂട്ടം ഇതര സംസ്ഥാന തൊഴിലാളികള്‍ ദുരിതത്തില്‍. കമ്മ്യൂണിറ്റി കിച്ചണുകള്‍ സഖാക്കള്‍ കയ്യേറി കമ്മ്യൂണിസ്റ്റു കിച്ചണ്‍ ആക്കിയതോടെ ഇവര്‍ക്ക് ഭക്ഷണവുമില്ല.
മലയോര മേഖലയിലെ അച്ചന്‍കോവില്‍, ആര്യങ്കാവ്, അമ്പനാര്‍ മേഖലകളില്‍ ഇവര്‍ക്ക് താങ്ങായി ഭക്ഷണമെത്തിക്കുന്നത് സേവാഭാരതി പ്രവര്‍ത്തകര്‍ ആണ്. തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ടും അല്ലാതെയുമായി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചന് പല സ്ഥലങ്ങളിലും പരാജയപ്പെടുന്ന കാഴ്ചയാണ് കിഴക്കന്‍ മേഖലയില്‍ കാണാന്‍ കഴിയുന്നത്. അതേസമയം ഇവിടെ പൊതിച്ചോറുകള്‍ ശേഖരിച്ച് നദികളും മലകളും താണ്ടി ഭക്ഷണവും ഭക്ഷ്യധാന്യങ്ങളുമെത്തിച്ച് മാതൃകയാവുകയാണ് പുനലൂരിലെ സേവാഭാരതി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: