ഏനാത്ത്: ഭക്ഷണം ഇല്ലെന്ന് പരാതി പറഞ്ഞു വാങ്ങിയ അരിയും സാധനങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ മറിച്ചു വിറ്റു. ഏനാത്ത് കളമല പള്ളിക്ക് സമീപം താമസിക്കുന്ന ബംഗാള്‍ സ്വദേശികളാണ് തങ്ങള്‍ക്ക് കിട്ടിയ അരിയും സാധനങ്ങളും മറിച്ചു വിറ്റത്.
ലോക് ഡൗണ്‍ കാരണം ഭക്ഷണം കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഏനാത്ത് പോലീസും സന്നദ്ധപ്രവര്‍ത്തകരും ഇവര്‍ക്ക് ഭക്ഷ്യധാന്യം എത്തിച്ചുനല്‍കിയിരുന്നു. ഈ അരിയും സാധനങ്ങളുമാണ് ഇവര്‍ ഏനാത്തെ പലചരക്കുകടയില്‍ മറിച്ചുവിറ്റത്. അഞ്ച് കിലോ അരി നൂറ് രൂപയ്‌ക്ക് ഇവര്‍ നല്‍കിയത്.
ഇത്തരത്തില്‍ ലഭിക്കുന്ന അരി ഇതര സംസ്ഥാന തൊഴിലാളികള്‍ മറിച്ചുവില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ നിരവധി ഭക്ഷ്യധാന്യം ശേഖരിച്ചു വെച്ചിട്ടുള്ളതായും കണ്ടെത്തി.
ഇതിനു മുമ്പ് മറ്റൊരു അന്യ സംസ്ഥാന തൊഴിലാളി ഭക്ഷണവും ഒന്നും ലഭിക്കുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയില്‍ ഇയാള്‍ പറഞ്ഞത് നുണയാണെന്നും താമസിക്കുന്ന സ്ഥലത്ത് ആവശ്യത്തിലധികം ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ചു വെച്ചതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വ്യാജ പ്രചാരണം നടത്തിയതിന് ഇയാളെ അറസ്റ്റും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: