കാസര്‍ഗോഡ്: കണ്ണൂര്‍-കാസര്‍ഗോഡ് അതിര്‍ത്തികളില്‍ കൂടുതല്‍ റോഡുകള്‍ അടച്ചു. അതിര്‍ത്തിയായ കിണര്‍മുക്കില്‍ കല്ലും ടാര്‍ വീപ്പയും ഉപയോഗിച്ചാണ് കണ്ണൂര്‍ പോലീസ് റോഡ് പൂര്‍ണമായും അടച്ചത്. ഇനി ഗതാഗതം ദേശീയപാത കാലിക്കടവ് വഴി മാത്രമേ അനുവദിക്കുകയുള്ളു.
കിലോമീറ്ററുകള്‍ അധികം സഞ്ചരിച്ചു വേണം മലയോരത്തെ രോഗികളെയും കൊണ്ടുള്ള ആംബുലന്‍സുകള്‍ക്ക് ഇനി പരിയാരം മെഡിക്കല്‍ കോളജിലെത്താന്‍. പാലാവയലില്‍നിന്ന് പുളിങ്ങോം ഭാഗത്തേക്കു പോകാനുള്ള സൗകര്യവും പുളിങ്ങോം പാലം അടച്ചതോടെ ഇല്ലാതായി.
പാലാവയലിലെ ജനങ്ങള്‍ പുളിങ്ങോം പിഎച്ച്‌സിയെയാണ് ആശ്രയിക്കുന്നത്. പാലം അടച്ചതോടെ ഇതുവഴിയുള്ള യാത്ര അസാധ്യമായി. ഇനി ചെറുപുഴ വഴി കറങ്ങി വേണം ഈ പ്രദേശത്തുകാര്‍ ചികിത്സയ്‌ക്കായി ആശുപത്രിയിലെത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: