വടകര: നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയുമായി ഇടപഴകിയ മണിയൂര്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാല് പൊതുപ്രവര്‍ത്തകര്‍ക്കു സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തി. മാര്‍ച്ച് 11 ന് ദുബായില്‍ നിന്നും നാട്ടിലെത്തിയ മണിയൂര്‍ സ്വദേശിയായ യുവാവ് ക്വാറന്റൈനില്‍ കഴിയവേ മാര്‍ച്ച് 30 ന് ഏഴാം വാര്‍ഡ് മെമ്പറും ആരോഗ്യപ്രവര്‍ത്തകരും ഇയാളുടെ വീട് സന്ദര്‍ശനം നടത്തുകയും സാമൂഹ്യഅകലം പോലും പാലിക്കാതെ പാലിയം യുഎഇ ചാപ്റ്ററിന്റെ മാസാന്തവരിസംഖ്യ ഏറ്റുവാ ങ്ങുകയും ചെയ്തിരുന്നു. ഈ ചിത്രം ഫെയ്സ്ബുക്കില്‍ വന്നതോടെ വിവാദമാകുകയായിരുന്നു.
വിദേശത്ത് നിന്നും വന്നവരുടെ സമ്പര്‍ക്ക വിലക്കിന്റെ കാലാവധി 28 ദിവസമാണെന്നിരിക്കെ 20 ദിവസം തികയുന്ന വേളയിലാണ് സാമൂഹ്യ അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ഇവര്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന വ്യക്തിയുമായി ഇടപഴകിയത്. നിരീക്ഷണത്തിലിരിക്കുന്ന ആളുടെ വീട് സന്ദര്‍ശനത്തിന് ശേഷവും പഞ്ചായ്ത്ത് അംഗമുള്‍പ്പെടെയുള്ളവര്‍ മണിയൂര്‍ പഞ്ചായത്തിലെ കുറുന്തോടിയിലുള്ള സാമൂഹ്യഅടുക്കളയുടെ പ്രവര്‍ത്തനത്തിലും പങ്കാളികളായിട്ടുണ്ട്.
പൊതുഇടങ്ങളില്‍ നിന്നും ഇവര്‍ വിട്ടുനില്‍ക്കണമെന്നും നിരീക്ഷണം നടത്തണം എന്നും യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഉള്ള അധികൃതരെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് യുവമോര്‍ച്ച കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നിഖില്‍ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കുകയായിരുന്നു. വിവാദമായതോടെ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഇവര്‍ക്കു സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു . ഇവര്‍ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന സാമൂഹ്യ അടുക്കള പ്രവര്‍ത്തനം പുനഃക്രമീകരണം നടത്തണം എന്നു യുവമോര്‍ച്ച ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: