വടകര: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി വടകര സബ് ജയില്‍ ജീവനക്കാരും അന്തേവാസികളും ചേര്‍ന്ന് മാസ്ക്, സാനിറ്റൈസര്‍ നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. വിപണിയില്‍ ക്ഷാമം നേരിടുന്നത് പരിഹരിക്കാന്‍ ഇടപെടണമെന്ന ജയില്‍ മേധാവി ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് വടകരസബ് ജയില്‍ സൂപ്രണ്ട് ഇ.വി. ജിജേഷിന്റെ നേതൃത്വത്തില്‍ നിര്‍മാണം ആരംഭിച്ചത്.
ഗവ.എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിയും റൂറല്‍ പോലീസ് കോപ്പറേറ്റീവ് സ്റ്റോറും നിര്‍മാണത്തിന് ആവശ്യമായ തയ്യല്‍ മെഷീനുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ ഇതിനോടകം 2900 സാനിറ്റൈസറും 2173 മാസ്ക്കുകളും നിര്‍മിച്ചു ആരോഗ്യവകുപ്പ്, തഹസില്‍ദാര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ വിതരണം നടത്തുകയും പൊതു വിപണിയില്‍ 100 മില്ലി സാനിറ്റൈസര്‍ 50 രൂപനിരക്കിലും എട്ടു രൂപ നിരക്കില്‍ മാസ്ക്കുകളും വിപണനം നടത്തിയിട്ടുണ്ട്.
ഡെ.പ്രിസണ്‍ ഓഫീസര്‍ കെ.പി. മണി , അസി.പ്രിസണ്‍ ഓഫീസര്‍ എം. അനില്‍, ടി.എ. നിഖില്‍, എ.കെ. സുബിന് ലാല്‍, മനു കണ്ടോത്ത് എന്നിവര്‍ നേതൃത്വം കൊടുത്തു. സീനിയര്‍ ചേമ്പര്‍ , തയ്യല്‍ പരിശീലന കേന്ദ്രം, മാണിയൂര്‍ സിഡിഎസ്, ടൈലര്‍ അസോസിയേഷന് എന്നിവരും വടകര സബ് ജയിന്റെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: