അഞ്ചല്‍: ലോക് ഡൗണില്‍ വില്‍ക്കാനായി വീട്ടില്‍ വാറ്റി എടുത്ത ചാരായവും കോടയും അഞ്ചല്‍ എക്സൈസ് പിടികൂടി. അഞ്ചല്‍ മുക്കൂട്ടില് ചരുവിള പുത്തന്‍ വീട്ടില്‍ ജോര്‍ജ്ജ് കുട്ടി (60) പിടിയിലായി. ഇയാള്‍ ചാരായം വില്‍ക്കുന്നതായി എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ജോര്‍ജ്ജ് കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ ഇയാള്‍ വീട്ടില്‍ നിന്നിറങ്ങി ഓടി. അമ്പതുലിറ്റര് കോടയും നാലുലിറ്റര്‍ ചാരായവും ജോര്‍ജ്ജ് കുട്ടിയുടെ വീട്ടില്‍ നിന്ന് അഞ്ചല്‍ എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ബിജു കുര്, സിഇഒമാരായ അഭിലാഷ്, പരേഷ്, ജയകുമാര്‍, റിന്‍ജോ വര്‍ഗീസ് എന്നിവരുടെ നേതൃതത്തില്‍ നടത്തിയ പരിശോധനയിലാണ് ചാരായവും കോടയും പിടികൂടിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: