ന്യൂദല്‍ഹി: രണ്ടായിരത്തി നാലില്‍ സിഡ്സിയില് ഓസ്ട്രേയലിയയ്ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിക്കുറിച്ച 241 റണ്‍സാണ് സച്ചിന് ടെന്‍ഡുല്‍ക്കറുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും അച്ചടക്കമുള്ള ഇന്നിങ്സ് എന്ന് ഇതിഹാസ താരം ബ്രയാന്‍ ലാറ.
പതിനാറാം വയസില്‍ ടെസ്റ്റില്‍ അരങ്ങേറി ഇരുപത്തിനാലു വര്‍ഷം ക്രിക്കറ്റ് കളിക്കുകയെന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമാണ്. ഈ ഇരുപത്തനാലു വര്‍ഷത്തെ കരിയറില്‍ സച്ചിന് ഒട്ടേറെ അവിസ്മരണീയമായ ഇന്നിങ്ങ്സുകള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 241 റണ്‍സുമായി പുറത്താകാതെ നിന്നതാണ് സച്ചിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്ങ്സ്, ലാറ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വെളിപ്പെടുത്തി.
സച്ചിന് അന്ന് ക്ഷമയോടെയും അച്ചടക്കത്തോടെയും ബാറ്റ്് വീശീയപോലെ എല്ലാവരും കോവിഡ് വൈറസിനെതിരെ പൊരുതണമെന്നും ലാറ ആവശ്യപ്പെട്ടു.
സച്ചിന് 436 പന്തിലാണ് 241 റണ്‍സ് നേടിയത്. ഏഴു വിക്കറ്റിന് 705 റണ്‍സ് നേടി ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചു. മത്സരം സമനിലയായി. സച്ചിന് അന്ന് അച്ചടക്കത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ബാറ്റ്് ചെയ്തത് ഇന്നും ആരാധകരുടെ മനസില്‍ നിറഞ്ഞുനില്ക്കും. ആ പരമ്പരയില്‍ സച്ചിന് ഫോമിലേക്കുയരാന്‍ വിഷമിച്ചു. അവസാന ടെസ്റ്റില്‍ കവര്‍ഡ്രൈവ് കളിക്കേണ്ടെന്നും തീരുമാനിച്ചു. എന്നിട്ടും ലിറ്റില്‍ മാസ്റ്റര്‍ ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ചു.
പതിനാറാം വയസില്‍ ടെസ്റ്റില്‍ അരങ്ങേറിയ സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഇരുപത്തിനാലു വര്‍ഷം നീണ്ട കരിയറില്‍ 200 ടെസ്റ്റ് കളിച്ചു. 15921 റണ്‍സും നേടി. ഇത് റെക്കോഡാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്. 463 ഏകദിനങ്ങളില്‍ സച്ചിന് 18426 റണ്‍സ് നേടി. രണ്ട് ഫോര്‍മാറ്റിലുമായി നൂറ് സെഞ്ചുറികള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: